ഏകദിന ലോകകപ്പിൽ ലോകചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ അട്ടിമറിച്ച് അഫ്ഗാനിസ്ഥാന് 69 റൺസിൻ്റെ വിജയം. ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇംഗ്ലീഷ് നായകൻ ജോസ് ബട്ലറെ അഫ്ഗാൻ ഓപ്പണർമാർ ഞെട്ടിച്ചു. റഹ്മാനുള്ള ഗുർബാസ് അടിച്ചു തകർത്തു.
റഹ്മാനുള്ള ഗുർബാസാണ് അഫ്ഗാന്റെ ടോപ് സ്കോറർ. ഹാരി ബ്രൂക്കാണ് ( 61 പന്തിൽ 66) ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ. ഡേവിഡ് മലൻ (32), ആദിൽ റഷീദ്(20) എന്നിവരും ഇംഗ്ലണ്ടിന് റൺ സമ്മാനിച്ചു. എന്നാൽ ബൗളിംഗ് കരുത്തിലൂടെ 215 റൺസിൽ ഇംഗ്ലണ്ടിനെ അഫ്ഗാൻ ടീം ഓൾ ഔട്ട് ആക്കുകയായിരുന്നു. അഫ്ഗാനിസ്ഥാന് വേണ്ടി മുജീബ് ഉർ റഹ്മാനും, റാഷിദ് ഖാനും 3 വിക്കറ്റ് വീതവും മുഹമ്മദ് നബി രണ്ടും നവീൻ ഉൾ ഹഖും ഫസൽഹഖ് ഫാറൂഖിയും ഓരോ വിക്കറ്റ് വീതവും എടുത്തു. ഏകദിന ലോകകപ്പ് ചരിത്രത്തിലെ അഫ്ഗാന്റെ രണ്ടാമത്തെ മാത്രം ജയമാണിത്. മുമ്പ് 2015 ലോകകപ്പിൽ സ്കോട്ലാൻഡിനെ ഒരു വിക്കറ്റിന് തോൽപ്പിച്ചതാണ് അഫ്ഗാൻ്റെ ഇതിന് മുമ്പുള്ള ഏക വിജയം.