'ആടുജീവിതം' റിലീസിനൊരുങ്ങുന്നു

  • IndiaGlitz, [Thursday,March 02 2023]

പൃഥ്വിരാജിനെ നായകനാക്കി സംവിധായകൻ ബ്ലെസി ഒരുക്കുന്ന ചിത്രമാണ് ആടുജീവിതം. ബ്ലെസി-പൃഥ്വിരാജ് ടീമിൻ്റെ സ്വപ്ന ചിത്രം എന്നു തന്നെ വിശേഷിപ്പിക്കാവുന്ന ആടുജീവിതത്തിൻ്റെ വിശേഷങ്ങൾ പങ്കു വച്ച് 5 വർഷത്തിനു ശേഷം വീഡിയോ അണിയറക്കാർ പുറത്തു വിട്ടിരിക്കുകയാണിപ്പോൾ. ചിത്രത്തിൻ്റെ പൂജ ചടങ്ങുകളുടെ ഭാ​ഗവും ബെന്യാമിൻ്റെ ആടുജീവിതം എന്ന നോവൽ സിനിമ ആയത് എങ്ങനെയെന്ന് വിവരിക്കുന്നതും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സിനിമയുടെ ചിത്രീകരണം 2022 ജൂലൈയിൽ പൂർത്തിയായിരുന്നു. 2018 മാർച്ചിലാണ് ബ്ലെസിയുടെ സംവിധാനത്തില്‍ ആടുജീവിതത്തിൻ്റെ ഷൂട്ടിങ് ആരംഭിച്ചത്. നാലരവര്‍ഷം നീണ്ടുനിന്ന ചിത്രീകരണത്തിന് കഴിഞ്ഞ ജൂലൈ 14നാണ് സമാപനമായത്.

നജീബ് എന്ന കേന്ദ്ര കഥാപാത്രത്തെയാണ് പൃഥ്വിരാജ് സുകുമാരൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. റസൂൽ പൂക്കുട്ടിയാണ് ചിത്രത്തിനായി സൗണ്ട് ഡിസൈൻ നിർവഹിക്കുന്നത്. എ. ആർ. റഹ്മാൻ ആണ് സംഗീതം സംവിധാനം. പൃഥ്വിരാജിനെ കൂടാതെ അമലാ പോളും ശോഭാ മോഹനുമാണ് മലയാളത്തില്‍ നിന്നുള്ള മറ്റു താരങ്ങള്‍. കെ.എസ്. സുനിലാണ് ഛായാഗ്രാഹകന്‍. പ്രശാന്ത് മാധവ് കലാസംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിൻ്റെ മേക്കപ്പ്മാന്‍ രഞ്ജിത്ത് അമ്പാടിയാണ്. 14 വര്‍ഷം നീണ്ട ബ്ലെസിയുടെ കാത്തിരിപ്പിൻ്റെയും കഠിനാദ്ധ്വാൻ്റെയും ഫലമാണ് ആടുജീവിതം എന്ന് അദ്ദേഹം പറയുന്നു.

More News

തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ്റെ 70–ാം ജന്മദിനാഘോഷം

തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ്റെ 70–ാം ജന്മദിനാഘോഷം

ഹൃദയം കൊണ്ട് തൃശൂർ ഇങ്ങെടുക്കും, എടുത്തു കൊണ്ടേയിരിക്കും: സുരേഷ് ഗോപി

ഹൃദയം കൊണ്ട് തൃശൂർ ഇങ്ങെടുക്കും, എടുത്തു കൊണ്ടേയിരിക്കും: സുരേഷ് ഗോപി

ഇന്ദ്രജിത്ത് സംവിധായാകനാകുന്നു: വാർത്തയിലെ വാസ്തവം ഇങ്ങനെ

ഇന്ദ്രജിത്ത് സംവിധായാകനാകുന്നു- വാർത്തയിലെ വാസ്തവം ഇങ്ങനെ

സിസോദിയ സിബിഐ കസ്റ്റഡിയിൽ: ഡല്‍ഹിയിൽ സംഘർഷം

സിസോദിയ സിബിഐ കസ്റ്റഡിയിൽ: ഡല്‍ഹിയിൽ സംഘർഷം

സരിത എസ്.നായരെ കൊല്ലാൻ ശ്രമം, അവശനിലയിൽ ആശുപത്രിയിൽ

സരിത എസ്.നായരെ കൊല്ലാൻ ശ്രമം, അവശനിലയിൽ ആശുപത്രിയിൽ