'ആദിപുരുഷ്' ട്രൈബെക്ക ഫിലിം ഫെസ്റ്റിവലിലേക്ക്
Send us your feedback to audioarticles@vaarta.com
പ്രഭാസ് മുഖ്യ വേഷത്തിൽ എത്തുന്ന 'ആദിപുരുഷ്' 2023-ലെ ട്രൈബെക്ക ഫിലിം ഫെസ്റ്റിവലിൽ വേൾഡ് പ്രീമിയറായി പ്രദർശനത്തിന് എത്തും. ഭാരത ഇതിഹാസ കാവ്യമായ 'രാമായണ'മാണ് ചിത്രത്തിൻ്റെ പ്രമേയം. ഓം റൗട്ട്-പ്രഭാസ് കൂട്ടുകെട്ടിലെ ആദ്യ ചിത്രമായ ആദിപുരുഷില്‍ രാവണനായി വേഷമിടുന്നത് ബോളിവുഡ് താരം സെയ്ഫ് അലിഖാന് ആണ്. രാമനായി പ്രഭാസ് എത്തുമ്പോൾ ലക്ഷ്മണനായി സണ്ണി സിംഗും സീതാദേവിയായി കൃതി സനോനും ഹനുമാനായി ദേവദത്ത നാഗെയും വേഷമിടുന്നു.
2023-ൽ ഏറ്റവുമധികം പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസ് ചിത്രങ്ങളിൽ ഒന്നാണ് ആദിപുരുഷ്. "ആദിപുരുഷ് ഒരു സിനിമയല്ല, അതൊരു വികാരമാണ്. ഇന്ത്യയുടെ ആത്മാവുമായി പ്രതിധ്വനിക്കുന്ന ഒരു കഥയെക്കുറിച്ചുള്ള ഞങ്ങളുടെ കാഴ്ചപ്പാടാണിത്. ഒരു വിദ്യാർത്ഥിയെന്ന നിലയിൽ ഞാൻ എപ്പോഴും ആഗ്രഹിച്ചിരുന്ന ലോകത്തിലെ ഏറ്റവും പ്രശസ്തമായ ചലച്ചിത്ര മേളകളിൽ ഒന്നിൻ്റെ ബഹുമാനപ്പെട്ട ജൂറിയാണ് ആദിപുരുഷിനെ തിരഞ്ഞെടുത്തത് എന്നറിഞ്ഞപ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു" ഓം റൗട്ട് സന്തോഷം പങ്കുവെച്ചു കൊണ്ട് സോഷ്യൽ മീഡിയയിൽ കുറിച്ചു.
Follow us on Google News and stay updated with the latest!
Comments
- logoutLogout