അദാനിയുടെ മകൻ ജീത് വിവാഹിതനാകുന്നു

  • IndiaGlitz, [Wednesday,March 15 2023]

രാജ്യത്തെ വ്യവസായ പ്രമുഖൻ ഗൗതം അദാനിയുടെ മകൻ ജീത് അദാനി വിവാഹിതനാകുന്നു. മുംബൈയിലും സൂറത്തിലും ആസ്ഥാനമായി പ്രവർത്തിക്കുന്ന സി ദിനേഷ് ആൻഡ് കോ-പ്രൈവറ്റ് ലിമിറ്റഡ് എന്ന വജ്രക്കമ്പനിയുടെ ഉടമയും വജ്രവ്യാപാരിയുമായ ജയ്മിൻ ഷായുടെ മകൾ ദിവ ജയ്മിൻ‌ ഷാ ആണ് വധു. കുടുംബാംഗങ്ങളുടെയും അടുത്ത ബന്ധുക്കളുടെയും സാന്നിധ്യത്തിൽ ഗുജറാത്തിലെ അഹമ്മദാബാദിൽ വെച്ചായിരുന്നു വിവാഹ നിശ്ചയം. ഞായറാഴ്ചയായിരുന്നു വിവാഹ നിശ്ചയച്ചടങ്ങ് നടന്നത്. നിലവിൽ ഗ്രൂപ്പിൻ്റെ ഫിനാൻസ് വിഭാഗം വൈസ് പ്രസിഡന്റ് ആയ ജീത് പെൻസിൽവാനിയ സ്കൂൾ ഓഫ് എൻജിനീയറിങ് ആൻഡ് അപ്ലൈഡ് സയൻസസിൽ നിന്നു പഠനം പൂർത്തിയാക്കി. 2019ലാണ് അദാനി ഗ്രൂപ്പിൽ ചേർന്നത്. സ്ട്രാറ്റജിക് ഫിനാന്‍സ്, ക്യാപിറ്റല്‍ മാര്‍ക്കറ്റ്‌സ്, റിസ്‌ക് ആന്‍ഡ് ഗവേണന്‍സ് പോളിസി എന്നിവയായിരുന്നു ജീത് കൈകാര്യം ചെയ്തിരുന്നത്. അദാനി എയര്‍പോര്‍ട്‌സ് ബിസിനസ്സ്, അദാനി ഡിജിറ്റല്‍ ലാബ്‌സ് എന്നിവയുടേയും മേല്‍നോട്ടം വഹിക്കുന്നതും ജീത് അദാനിയാണ്. വിവാഹം ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ ഉണ്ടാകുമെന്നാണു റിപ്പോർട്ട്.