നടി ശോഭനയുടെ ചെന്നൈയിലെ വീട്ടിൽ മോഷണം
Send us your feedback to audioarticles@vaarta.com
നടി ശോഭനയുടെ ചെന്നൈയിലെ വീട്ടിൽ മോഷണം. വീട്ടു ജോലിക്കാരി കടലൂർ സ്വദേശിയായ വിജയയാണ് മോഷണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. വീട്ടിൽ നിന്ന് 41,000 രൂപയാണ് മോഷണം പോയത്. പണം നഷ്ടപ്പെടുന്നുവെന്ന സംശയം തോന്നിയ ശോഭന, വിജയയോട് ചോദിച്ചപ്പോൾ അറിയില്ലെന്നായിരുന്നു മറുപടി. തുടർന്ന് പൊലീസിൽ പരാതി നൽകി. പിന്നാലെ നടന്ന അന്വേഷണത്തിലാണ് മോഷണ വിവരം പുറത്തുവന്നത്.
തേനാംപെട്ടിലെ വീട്ടിൽ ശോഭനയുടെ അമ്മ ആനന്ദത്തെ പരിചരിക്കാൻ നിയോഗിച്ച കടലൂർ സ്വദേശിനി ആണ് വിജയ. കഴിഞ്ഞ ഏതാനും മാസങ്ങളിലായി ആനന്ദത്തിൻ്റെ പണം കാണാതാകുകയായിരുന്നു. പണം ശോഭനയുടെ ഡ്രൈവർ മുരുകൻ്റെ ഗൂഗിൾ പേ അക്കൗണ്ട് വഴി, മകൾക്ക് കൈമാറിയെന്ന് വിജയ പോലീസിനോട് വെളിപ്പെടുത്തി. ഇവർ കുറ്റം ഏറ്റു പറഞ്ഞതോടെ താരം വീട്ടുജോലിക്കാരിക്ക് മാപ്പ് നൽകുകയായിരുന്നു. വിജയയെ തുടര്‍ന്നും വീട്ടിൽ നിർത്താൻ തീരുമാനിച്ചെന്നും മോഷ്ടിച്ച പണം ശമ്പളത്തിൽ നിന്നും പിടിക്കുമെന്നും റിപ്പോർട്ടുണ്ട്. ശോഭന വാർത്തയോട് പ്രതികരിച്ചിട്ടില്ല.
Follow us on Google News and stay updated with the latest!
Comments