ഈ പ്രമുഖ നടി ഈ ചെറുകഥയുടെ സിനിമാരൂപത്തിൽ
Send us your feedback to audioarticles@vaarta.com
മമ്മൂട്ടിയുടെ കസബ എന്ന ചിത്രത്തിനെ കുറിച്ചുള്ള അഭിപ്യ്രായം മലയാളത്തിലെ പ്രമുഖ നടി പാർവതിയെ കുറച്ചൊന്നുമല്ല കുഴപ്പത്തിൽ അകപ്പെടുത്തിയത് .സോഷ്യൽ മീഡിയയിൽ അതിനുശേഷം അവർക്കു വളെരെയധികം ട്രോളളുകൾ നേരിടേണ്ടി വന്നു. ഇപ്പോൾ വരാനിരിക്കുന്ന പ്രൊജക്ടിന് വേണ്ടി അവർ വീണ്ടും വാർത്തകളിൽ വന്നിരിക്കുകയാണ് .മലയാളത്തിലെ പ്രമുഖ കഥാകൃത്തായ എം മുകുന്ദന്റെ എന്ന ഓട്ടോറിക്ഷകാരന്റെ ഭാര്യ എന്ന ചെറു കഥയുടെ സിനിമാരൂപത്തിൽ അവർ പ്രധാന സ്ത്രീ വേഷം ചെയ്യുന്നു . തിരക്കഥയും സംഭാഷണവും രചയിതാവ് തന്നെ ചെയ്യുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
മാഹിയിലെ മീഥാലപ്പുരയിലെ താമസക്കാരനായ ബിജു മേനോൻ അവതരിപ്പിക്കുന്ന സജീവൻ എന്ന മടിയനായ ഓട്ടോറിക്ഷ ഡ്രൈവറാണ് ഈ കഥാപാത്രം. രാധിക എന്ന ഉറച്ച നിലപാടുള്ള വനിതയുടെ വേഷമാണ് പാർവതി അവതരിപ്പിക്കുന്നത്. അവൾ സജീവന്റെ ജീവിതത്തിലേക്ക് വരുന്നതും സാഹചര്യങ്ങ്ൾ അവളെ ഓട്ടോ റിക്ഷ ഡ്രൈവർ ആക്കുന്നതുമാണ് ചിത്രത്തിന്റെ കഥ .
ചിത്രം ഹരികുമാർ സംവിധാനം ചെയ്യുന്നു . ബിജു മേനോന്റെ അടുത്ത റിലീസ് ആയ റോസപ്പൂവിൽ ബിജു ഒരു വ്യവസായിയുടെ വേഷം അവതരിപ്പച്ചതു പ്രേക്ഷകരെ വേണ്ടത്ര സ്വാധിനിച്ചില്ല .ഇപ്പോൾ ബിജു ഫാൻസ് ഈ ചിത്രം വളരെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നു .
Follow us on Google News and stay updated with the latest!
-
Contact at support@indiaglitz.com
Comments