നടിയെ ആക്രമിച്ച കേസ്: കോടതി നടപടികള് രഹസ്യമാക്കി
- IndiaGlitz, [Wednesday,July 26 2017]
യുവനടിയെ ആക്രമിച്ച കേസിലെ കോടതിനടപടികള്‍ രഹസ്യമാക്കി. പ്രോസിക്യൂഷന്‍ നല്‍കിയ അപേക്ഷയിലാണ് അങ്കമാലി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി തീരുമാനമെടുത്തത്. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് പ്രോസിക്യൂഷന്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.
കേസില്‍ ആക്രമിക്കപ്പെട്ട നടിയുടേതടക്കം മൊഴികള്‍ കോടതിയില്‍ പരാമര്‍ശിക്കേണ്ടി വരും. അതിനാല്‍ കേസിന്റെ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കണമെന്നും പ്രോസിക്യൂഷന്‍ കോടതിയോട് ആവശ്യപ്പെട്ടു. ആവശ്യം അംഗീകരിച്ച കോടതി മാധ്യമപ്രവര്‍ത്തകരേയും മറ്റ് അഭിഭാഷകരേയും പുറത്താക്കിയാണ് നടപടികള്‍ തുടര്‍ന്നത്.