നടി കല്‍പ്പനയുടെ മകള്‍ സിനിമയിലേക്ക്; കൂടെ ഉർവശിയും
Send us your feedback to audioarticles@vaarta.com
നടി കല്‍പയുടെ മകൾ ശ്രീസംഖ്യ സിനിമയിൽ നായികയാകുന്നു. ശ്രീസംഖ്യ ചെറിയമ്മയായ മലയാളത്തിൻ്റെ പ്രിയനടി ഉർവശിയും മറ്റൊരു പ്രധാന വേഷത്തിൽ എത്തും. നടന്‍ ജയൻ ചേർത്തല ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ശ്രീസംഖ്യയുടെ അരങ്ങേറ്റം. തൻ്റെ യഥാർത്ഥ പേരായ രവീന്ദ്ര ജയൻ എന്ന പേരിലാണ് ജയൻ തൻ്റെ ചിത്രം ഒരുക്കുന്നത്. ചിത്രീകരണവും സ്വിച്ച് ഓൺ കർമവും ഓഗസ്റ്റ് 17 ചിങ്ങം ഒന്നിന് പത്തനംതിട്ടയിൽ നടന്നു. ചിത്രത്തിൽ ഫുട്ബോൾ പരിശീലകയായ സ്മൃതി എന്ന കഥാപാത്രമായാണ് ശ്രീ സംഖ്യ അഭിനയിക്കുന്നത്. തൻ്റെ അരങ്ങേറ്റം ചിറ്റമ്മക്കൊപ്പമായത് ഏറെ സന്തോഷമുണ്ടെന്ന് ശ്രീ സംഖ്യ പറഞ്ഞു.
ചിത്രത്തിൻ്റെ കഥ തിരക്കഥ സംഭാഷണം എഴുതിയിരിക്കുന്നത് നിജീഷ് സഹദേവനാണ്. ഒരു സ്കൂളിൻ്റെ പശ്ചാത്തലത്തിൽ കോമഡിയും ത്രില്ലറും യോജിപ്പിച്ച് അവതരിപ്പിക്കുന്ന ചിത്രം വിൻസ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഒരുങ്ങുന്നു. ഇന്ദ്രൻസ്, ഷമ്മി തിലകൻ, ജോണി ആന്റണി, രഞ്ജി പണിക്കർ, മധുപാൽ, അരുൺ ദേവസ്യ, ബാലാജി, സോഹൻ സീനുലാൽ, മീരാ നായർ, മഞ്ജു പത്രോസ്, ചിറ്റയം ഗോപകുമാർ, ബാദുഷ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു.
Follow us on Google News and stay updated with the latest!
-
Riyan Arjun
Contact at support@indiaglitz.com
Comments