ശ്രീനാഥുമായുള്ള വിവാഹമോചനത്തെക്കുറിച്ച് തുറന്നു പറഞ്ഞ് നടി ഗൗതമി നായർ
Send us your feedback to audioarticles@vaarta.com
നടി ഗൗതമി നായരും സംവിധായകൻ ശ്രീനാഥ് രാജേന്ദ്രനും വിവാഹമോചിതരായി. പരസ്പര സമ്മത പ്രകാരമായിരുന്നു വിവാഹ മോചനമെന്നും തങ്ങള്‍ ഇപ്പോഴും നല്ല സുഹൃത്തുക്കളാണെന്നും ഗൗതമി പറഞ്ഞു. 2017 ലായിരുന്നു ഇരുവരുടെയും വിവാഹം. "വിവാഹം കഴിഞ്ഞ് മൂന്ന് വർഷമാണ് ഒന്നിച്ച് ജീവിച്ചത്. 2012 മുതൽ ഞങ്ങൾ തമ്മിൽ അറിയാമായിരുന്നു. സത്യത്തിൽ ഞങ്ങൾ തമ്മിൽ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ കാലം മുന്നോട്ട് പോയപ്പോൾ ഞങ്ങളുടെ ഐഡിയോളജി രണ്ട് രീതിയിലായി. വിട്ടുവീഴ്ച ചെയ്ത് മുന്നോട്ട് പോകാം. എന്നാൽ കുറേ കഴിയുമ്പോൾ എന്തെങ്കിലും പ്രശ്നം വരുമ്പോൾ പരസ്പരം കുറ്റപ്പെടുത്തി വിരൽ ചൂണ്ടും. അത് കൊണ്ട് തന്നെ സന്തോഷം ഇല്ലാതെ ഇങ്ങനെ നിന്നിട്ട് കാര്യമില്ലെന്നും, രണ്ടാളും അവരുടെ വഴിക്ക് പോയി ജീവിക്കാൻ തീരുമാനിച്ചതോടെയുമാണ് ഞങ്ങൾ പിരിഞ്ഞത്", ഗൗതമി പറഞ്ഞു. സെക്കൻഡ് ഷോ, കുറുപ്പ് എന്നീ സിനിമകളുടെ സംവിധായകനാണ് ശ്രീനാഥ്. സെക്കൻഡ് ഷോ എന്ന ചിത്രത്തിലൂടെയാണ് ഗൗതമിയും അഭിനയരംഗത്തെത്തുന്നത്. ലാൽ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്‌ലസ് ആയിരുന്നു ഗൗതമിയുടെ രണ്ടാമത്തെ ചിത്രം. പിന്നീട് ചാപ്റ്റേഴ്സ്, കൂതറ, കാമ്പസ് ഡയറി, മേരി ആവാസ് സുനോ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. കൂടാതെ വൃത്തം എന്ന സിനിമ സംവിധാനം ചെയ്തു. ഗൗതമി ഇപ്പോൾ തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിൽ ന്യൂറോ സയൻസിൽ റിസേർച്ച് ചെയ്യുകയാണ്.
Follow us on Google News and stay updated with the latest!
-
Riyan Arjun
Contact at support@indiaglitz.com
Comments