നടി ഗൗരി കിഷനും പോലീസുകാരും തമ്മില്‍ വാക്കുതര്‍ക്കം
Send us your feedback to audioarticles@vaarta.com
'96' എന്ന ചിത്രത്തിലെ തൃഷയുടെ ജാനു എന്ന കഥാപാത്രത്തിൻ്റെ ഇളയ വേഷത്തിലൂടെ പ്രേക്ഷക മനസിലേക്ക് കയറിപറ്റിയ നടിയാണ് ഗൗരി കിഷൻ. കഴിഞ്ഞ ദിവസം രാത്രി ഗൗരിയും പോലീസുകാരും തമ്മില്‍ നടന്ന വാക്ക് പോരിൻ്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. രാത്രി 11 മണിക്കാണ് പുതിയ ചിത്രമായ 'ലിറ്റില്‍ മിസ് റാവുത്തറിലെ' നായകൻ ഷെര്‍ഷ ഷെരീഫിനൊപ്പം താരം പുറത്തിറങ്ങിയത്. ഇരുവരും സഞ്ചരിച്ചിരുന്ന വാഹനം പൊലീസ് വഴിയിൽ തടയുകയായിരുന്നു.
ഗൗരി സഞ്ചരിച്ച വാഹനത്തിൻ്റെ ആർസി ബുക്കിൻ്റെ കാലാവധി തീർന്നതിനെ ചുറ്റിപ്പറ്റിയാണ് തർക്കം ആരംഭിച്ചത്. നടിക്കൊപ്പം നടൻ ഷെര്‍ഷ ഷെരീഫും ഉണ്ടായിരുന്നു. രാത്രി ഒരു പുരുഷനോടൊപ്പം സഞ്ചരിച്ചു എന്ന കാരണത്താൽ തന്നെ അപമാനിക്കുന്ന പ്രവണത നല്ലതല്ലെന്ന് പറഞ്ഞു കൊണ്ട് ഗൗരി കരയുന്നതും വൈറലായ വീഡിയോയിൽ കാണാം. തന്നെ ടാർഗറ്റ് ചെയ്ത് ഒരു തരം പുരുഷാധിപത്യ സ്വഭാവമാണ് നിങ്ങൾ കാണിക്കുന്നത് എന്നും ഇത്തരം അപമാനം ഒരു സ്ത്രീയും നേരിടരുത് എന്നാണ് തൻ്റെ പ്രാർഥനയെന്നും ഗൗരി പൊലീസുകാരോട് പറഞ്ഞു. എന്നാൽ ‘ലിറ്റില്‍ മിസ് റാവുത്തര്‍’ എന്ന ചിത്രത്തിൻ്റെ ഷൂട്ടിങ് ആണ് ഇതെന്നും സിനിമയുടെ പ്രൊമോഷനു വേണ്ടിയുള്ള പ്രാങ്ക് ആണെന്നും സൂചനയുണ്ട്. എന്നാൽ ഇതുമായി ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Follow us on Google News and stay updated with the latest!
-
Riyan Arjun
Contact at support@indiaglitz.com
Comments