നടിയെ ആക്രമിച്ച കേസ്: രണ്ടാംഘട്ട സാക്ഷി വിസ്താരം ഇന്ന്
Send us your feedback to audioarticles@vaarta.com
നടിയെ ആക്രമിച്ച കേസിലെ രണ്ടാം ഘട്ട സാക്ഷി വിസ്താരം ഇന്ന് തുടങ്ങും. രണ്ടാം ഘട്ടം 20 പേരെകൂടി വിസ്തരിക്കാനുള്ളവരുടെ പട്ടികയിൽ മഞ്ജുവാര്യർ, സാഗർ വിൻസെന്റ്, മുഖ്യപ്രതി പൾസർ സുനിയുടെ അമ്മ അടക്കമുള്ളവരെയാണ് പ്രോസിക്യൂഷൻ കോടതിയ്ക്ക് കൈമാറിയത്. സാക്ഷികൾക്ക് കോടതി നോട്ടീസ് അയക്കുന്ന നടപടികൾ തുടങ്ങി. ആദ്യ ഘട്ട സാക്ഷി വിസ്താരത്തില്‍ 39 സാക്ഷികളില്‍ 27 പേരുടെ വിസ്താരം പൂര്‍ത്തിയായിരുന്നു. 12 സാക്ഷികളെ വിസ്തരിച്ചിരുന്നില്ല. തുടർന്നുള്ള അന്വേഷണത്തില്‍ സംവിധായകന് ബാലചന്ദ്രകുമാര്‍, ഐ ടി വിദഗ്ധന്‍ സായ് ശങ്കര്‍ എന്നിവര്‍ അടക്കമുള്ളവരെ ആദ്യഘട്ടത്തില്‍ തന്നെ വിസ്തരിച്ചിരുന്നു. ഇതിനിടെ കേസിൽ തെളിവ് നശിപ്പിച്ച 3 അഭിഭാഷകരെ പ്രതിയാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാൻ അതിജീവിത വീണ്ടും നീക്കം തുടങ്ങി.
അന്വഷണ സംഘം ഇവരെ പ്രതി ചേർക്കാൻ ശ്രമിച്ചിരുന്നെങ്കിലും അഭിഭാഷക സംഘടനകളുടെ പ്രതിഷേധത്തെ തുടർന്ന് സർക്കാർ അനുമതി നൽകിയില്ല. കേസിലെ മുഖ്യ തെളിവ് നശിപ്പിച്ച അഭിഭാഷകരെ പ്രതിയാക്കാതെ കേസ് പൂർണ്ണമാകില്ലെന്നാണ് അതിജീവിതയുടെ നിലപാട്. അതേസമയം തനിക്ക് എതിരെ ഗൂഢാലോചനയുണ്ട് എന്ന് പറഞ്ഞ് അതിജീവിതയ്ക്കും മഞ്ജു വാര്യര്‍ക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥനുമെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് ദിലീപ് സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. സാക്ഷി വിസ്താരത്തിനിടയിലും ആദ്യ കേസില്‍ രണ്ട് വര്‍ഷമായി തുടരുന്ന വിചാരണ നടപടികള്‍ ഫെബ്രുവരി അവസാന വാരത്തോടെ പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്.
Follow us on Google News and stay updated with the latest!
Comments
- logoutLogout