നടി അപൂര്‍വ്വ ബോസ് വിവാഹിതയായി
Send us your feedback to audioarticles@vaarta.com
നടി അപൂര്‍വ്വ ബോസ് വിവാഹിതയായി. ധിമന്‍ തലപത്രയാണ് വരന്. ഇവരുടേത് രജിസ്റ്റർ വിവാഹമായിരുന്നു. നിയമപരമായി രണ്ട് പേരും പരസ്പരം കുടുങ്ങി എന്ന രസകരമായ അടിക്കുറിപ്പോടെ ആണ് റജിസ്റ്റര്‍ ചെയ്യുന്ന ചിത്രം താരം പങ്കുവച്ചത്. അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം. 2022 ജൂലൈയിലായിരുന്നു അപൂർവ്വയുടെയും ധിമാന്റെയും വിവാഹ നിശ്ചയം. നവംബറിൽ കുടുംബാംഗങ്ങൾക്കൊപ്പം വിവാഹാഘോഷം നടത്താനാണ് പദ്ധതി.
മുമ്പും ധിമനൊപ്പമുള്ള ചിത്രങ്ങള്‍ അപൂര്‍വ്വ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. സ്വിറ്റ്സര്‍ലന്‍ഡിലെ ജനീവയിലാണ് അപൂര്‍വ്വ ഇപ്പോള്‍ താമസം. അവിടെ യൂനൈറ്റഡ് നേഷന്‍സ് എന്വിയോണ്മെന്റ് പ്രോഗ്രാം കമ്മ്യൂണിക്കേഷന്‍ കണ്‍സള്‍ട്ടന്റായി ജോലി ചെയ്യുകയാണ് അപൂര്‍വ്വ. മലര്‍വാടി ആര്‍ട്സ് ക്ലബ്ബ്, പ്രണയം തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് അപൂര്‍വ്വ അഭിനയത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. പത്മശ്രീ ഡോക്ടര്‍ സരോജ് കുമാര്‍, പൈസ പൈസ, പകിട, ഹേയ് ജൂഡ് തുടങ്ങിയ ചിത്രങ്ങളിലും അപൂര്‍വ്വ വേഷമിട്ടിരുന്നു.
Follow us on Google News and stay updated with the latest!
-
Riyan Arjun
Contact at support@indiaglitz.com
Comments