നടൻ സോബി ജോർജിനെ കഠിന തടവിനു വിധിച്ചു
Send us your feedback to audioarticles@vaarta.com
അമേരിക്കയിൽ ജോലി വാഗ്ദാനം ചെയ്ത് ഇടക്കൊച്ചി സ്വദേശിയിൽ നിന്നും രണ്ടര ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ നടൻ കലാഭവൻ സോബി ജോർജിനും, ഇടക്കൊച്ചി സ്വദേശി പീറ്റർ വിത്സനും മൂന്നുവർഷം കഠിന തടവും 10,000 രൂപ പിഴയും കോടതി വിധിച്ചു. രണ്ടാം പ്രതി സോബിയുടെ അമ്മ ചിന്നമ്മ ജോർജിന് കോടതിയിൽ ഹാജരാകാതിരുന്നതിന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
പുൽപ്പള്ളി സ്വദേശിയായ വത്സമ്മ ജോയിയാണ് കലാഭവൻ സോബി ജോർജിനെതിരേ പരാതി നൽകിയിരുന്നത്. 2014ലാണ് കേസിനാധാരമായ സംഭവം നടന്നത്. വിസക്കു വേണ്ടിയെന്നു പറഞ്ഞാണ് വത്സമ്മ ജോയിയോട് സോബി പണം വാങ്ങിയത്. എന്നാൽ പറഞ്ഞ ദിവസം വിസ കിട്ടാതായതോടെ അതിനെക്കുറിച്ച് അന്വേഷിച്ചപ്പോൾ പല കാരണങ്ങൾ പറഞ്ഞ് കലാഭവൻ സോബി ഒഴിഞ്ഞു മാറാൻ ശ്രമിച്ചെന്നും വത്സമ്മ ആരോപിച്ചിരുന്നു.
സോബിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതോടെയാണ് ഇയാൾ നൽകിയ ചെക്കുമായി പണം തിരിച്ച് എടുക്കാൻ ഇവർ ബാങ്കിൽ എത്തിയത്. പക്ഷേ, ചെക്ക് മടങ്ങിയതിനെ തുടർന്നാണ് പുൽപ്പള്ളി പോലീസിൽ പരാതി നൽകിയത്. വയലിനിസ്റ്റ് ബാലഭാസ്കരൻ്റെ മരണത്തിൽ ഗുരുതരമായ ആരോപണം ഉന്നയിച്ച വ്യക്തിയാണ് സോബി ജോർജ്.
Follow us on Google News and stay updated with the latest!
Comments
- logoutLogout
-
Riyan Arjun
Contact at support@indiaglitz.com