നടൻ രാഹുൽ മാധവ് വിവാഹിതനായി
- IndiaGlitz, [Monday,March 13 2023]
നടൻ രാഹുൽ മാധവ് വിവാഹിതനായി. ദീപശ്രീയാണ് രാഹുലിൻ്റെ വധു. ഇരുവരുടെയും വിവാഹം നടന്നത് ബാംഗ്ലൂരിൽ വെച്ചായിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് വിവാഹത്തിൽ പങ്കെടുത്തത്. ഇവരുടെ വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വളരെ പെട്ടെന്നു തന്നെ വൈറലായി. വധൂവരന്മാർക്ക് ആശംസകൾ നേരാനായി സൈജു കുറുപ്പ്, നരെയ്ൻ, ഷാജി കൈലാസ്, നിർമാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ ബാദുഷ എന്നിവരും എത്തിയിരുന്നു. 2009ൽ പുറത്തിറങ്ങിയ അതേ നേരം അതേ ഇടം എന്ന തമിഴ് സിനിമയിലൂടെ ആണ് രാഹുൽ ചലച്ചിത്ര അഭിനയ രംഗത്ത് കടന്നുവന്നത്. യുഗം എന്ന തമിഴ് ചിത്രത്തിലെ കഥാപാത്രം ശ്രദ്ധ നേടിയതോടെയാണ് മലയാളത്തിലേക്ക് രാഹുലിന് ക്ഷണം ലഭിച്ചത്. ബാങ്കോക് സമ്മർ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിൽ രാഹുൽ അരങ്ങേറ്റം കുറിച്ചത്. വാടാമല്ലി, ലിസമ്മയുടെ വീട്, മെമ്മറീസ്, ആദം ജോൺ, ആമി, കട്ടപ്പനയിലെ ഹൃത്വിക് റോഷൻ, ആമി, ട്വൽത്ത്മാൻ, കടുവ, പാപ്പ, തനി ഒരുവൻ എന്നിവയാണ് പ്രധാന ചിത്രങ്ങൾ. ഇദ്ദേഹം ഇതുവരെ 9 ഓളം ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. വില്ലൻ കഥാപാത്രങ്ങളിൽ തിളങ്ങിയ രാഹുൽ മാധവ് വിജയരാഘവൻ്റെ കൊച്ചുമകനാണ്.