നടന് പ്രഭാസ് വിവാഹിതനാവുന്നു
Send us your feedback to audioarticles@vaarta.com
തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും താരമൂല്യമുള്ള നടനാണ് പ്രഭാസ്. ലോകമെമ്പാടും അറിയപ്പെടുന്ന താരങ്ങളിൽ ഒരാളായി താരം മാറിയത് സൂപ്പര്‍ഹിറ്റ് സിനിമയായ ബാഹുബലിയിലൂടെ ആണ്. വ്യക്തി ജീവിതത്തെ കുറിച്ച് മനസ്സു തുറക്കാത്ത പ്രഭാസ് ആദ്യമായി തൻ്റെ വിവാഹത്തെ പറ്റി വെളിപ്പെടുത്തിയിരിക്കുകയാണ്. തൻ്റെ വിവാഹം നടക്കാന്‍ പോകുന്നത് തിരുപ്പതി തിരുമല ക്ഷേത്രത്തിൽ ആയിരിക്കും എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് നടൻ.
“തിരുപ്പതിയിൽ വച്ചായിരിക്കും എൻ്റെ വിവാഹം” എന്നാണ് പ്രഭാസ് പറഞ്ഞത്. താരത്തിൻ്റെ വാക്കുകള്‍ കേട്ട ആരാധകര്‍ ആര്‍ത്തു വിളിച്ച് തങ്ങളുടെ സന്തോഷം പ്രകടമാക്കി. ആദിപുരുഷ് ട്രെയിലര്‍ ലോഞ്ചിനിടെ ആണ് പ്രഭാസ് തന്റെ വിവാഹ കാര്യത്തെക്കുറിച്ച് വെളിപ്പെടുത്തൽ നടത്തിയത്. എന്നാല്‍ ആരെയാണ് വിവാഹം ചെയ്യുന്നത് എന്ന കാര്യം താരം ഇനിയും വെളിപ്പെടുത്തിയിട്ടില്ല. താരത്തിനൊപ്പം വേദിയിൽ നടി കൃതിയുമുണ്ടായിരുന്നു. ആദിപുരുഷിൻ്റെ പ്രഖ്യാപനം മുതല്‍ കൃതിയും പ്രഭാസും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തിലുള്ള പ്രചരണം ശക്തമായിരുന്നു. എന്നാല്‍ ഇത് സത്യമല്ലെന്നായിരുന്നു കൃതി സനോണിൻ്റെ പ്രതികരണം.
Follow us on Google News and stay updated with the latest!
Comments
- logoutLogout
-
Riyan Arjun
Contact at support@indiaglitz.com