ബെല്‍സ് പാള്‍സി രോഗം ബാധിച്ച് നടന്‍ മിഥുന്‍ രമേശ് ആശുപത്രിയില്‍
Send us your feedback to audioarticles@vaarta.com
നടനും അവതാരകനുമായ മിഥുൻ രമേശ് ബെല്‍സ് പാൾസി എന്ന രോഗം ബാധിച്ച് ആശുപത്രിയിൽ ചികിത്സയിൽ. മുഖത്തിന് താൽക്കാലികമായി കോടല്‍ ഉണ്ടാക്കുന്ന രോഗമണിത്. തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ അഡ്മിറ്റ് ആയ വിവരം മിഥുൻ തന്നെയാണ് സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. ചിരിക്കുന്ന സമയം മുഖത്തിൻ്റെ ഒരു സൈഡ് അനക്കാന്‍ ആകില്ല, കണ്ണുകള്‍ താനേ അടഞ്ഞു പോകുന്ന അവസ്ഥ. ഒരു കണ്ണ് അടയും. മറ്റേ കണ്ണ് വളരെ ഫോഴ്‌സ് ചെയ്‌താൽ മാത്രമാണ് അടയുക. രണ്ടുകണ്ണും ഒരുമിച്ച് അടയ്ക്കാൻ കുറച്ചു പാടുണ്ട് എന്നും മിഥുൻ പറഞ്ഞു. വിജയകരമായി അങ്ങനെ ആശുപത്രിയില്‍ കയറി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി യാത്രകള്‍ ആയിരുന്നു. ജസ്റ്റിന്‍ ബീബറിന് ഒക്കെ വന്ന അസുഖമാണ് ഇതെന്നും മിഥുൻ അറിയിച്ചു. കോവിഡ് മുക്തി നേടിയവരിൽ ഇപ്പോൾ ഈ രോഗാവസ്ഥ കണ്ടുവരാറുണ്ടെന്ന് ഡോക്ടര്‍മാർ നേരത്തെ വെളിപ്പെടുത്തിയിരുന്നു എന്നും മിഥുൻ പറഞ്ഞു.
Follow us on Google News and stay updated with the latest!
Comments
- logoutLogout
-
Riyan Arjun
Contact at support@indiaglitz.com