ഡോ. വന്ദനാദാസിൻ്റെ വീട്ടിലെത്തി മാതാപിതാക്കളെ അശ്വസിപ്പിച്ചു നടൻ മമ്മൂട്ടി
Send us your feedback to audioarticles@vaarta.com
കൊല്ലപ്പെട്ട ഡോക്ടർ വന്ദന ദാസിൻ്റെ വീട്ടിലെത്തി നടൻ മമ്മൂട്ടി. അച്ഛൻ മോഹൻദാസിനെ കണ്ട് മമ്മൂട്ടി ആശ്വസിപ്പിച്ചു. രാത്രി എട്ടരയോടെയാണ് നടൻ വന്ദനയുടെ വീട്ടിലെത്തിയത്. 10 മിനിറ്റോളം മമ്മൂട്ടി വന്ദനയുടെ വീട്ടിൽ ചെലവഴിച്ചു. ചിന്താ ജെറോം, രമേഷ് പിഷാരടി എന്നിവരും ഡോ വന്ദന ദാസിൻ്റെ വീട്ടിൽ എത്തിയിരുന്നു. കഴിഞ്ഞ ദിവസം പുലർച്ചെയാണ് ലഹരിക്കടിമയായ സന്ദീപ് എന്ന അധ്യാപകൻ്റെ കുത്തേറ്റ് ഡോ. വന്ദന മരിക്കുന്നത്. അബ്കാരി കരാറുകാരനായ കെ.ജി. മോഹൻദാസിൻ്റെയും വസന്തകുമാരിയുടെയും ഏക മകളാണ് വന്ദന.
അക്രമാസക്തനായ സന്ദീപിനെ അത്യാഹിത വിഭാഗത്തിൽ പൂട്ടിയിട്ട ശേഷം പോലീസ് പുറത്തുകടന്നപ്പോൾ ഉള്ളിലകപ്പെട്ട ഡോ. വന്ദനയെ കത്രിക കൊണ്ട് തുടരെത്തുടരെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. കൊല്ലം അസീസിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് റിസർച് സെന്ററിൽ നിന്ന് എം.ബി.ബി.എസ് പൂർത്തിയാക്കിയ വന്ദന ഇവിടെ ഹൗസ് സർജനായി സേവനം ചെയ്യുകയായിരുന്നു. ഹൗസ് സർജൻസിയുടെ ഭാഗമായി ഗ്രാമീണ ആശുപത്രിയിലെ 84 ദിവസത്തെ പരിശീലനത്തിന് ശേഷമാണ് വന്ദനയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് നിയമിച്ചത്. ഹൗസ് സർജൻസി പൂർത്തിയാക്കി നാട്ടിലെത്തുന്ന വന്ദനക്ക് മെയ് 28ന് വലിയ വരവേൽപ്പ് നൽകാനുള്ള തയാറെടുപ്പിലായിരുന്നു.
Follow us on Google News and stay updated with the latest!
Comments
- logoutLogout
-
Riyan Arjun
Contact at support@indiaglitz.com