വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ നടന് കസാന്‍ ഖാന് അന്തരിച്ചു
Send us your feedback to audioarticles@vaarta.com
നടന് കസാന്‍ ഖാന് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഗാന്ധര്‍വ്വം, സിഐഡി മൂസ, ദി കിംഗ്, വര്‍ണപ്പകിട്ട്, ഡ്രീംസ്, ദി ഡോണ്‍, മായാമോഹിനി, രാജാധിരാജ, ഇവന് മര്യാദരാമന്, ഓ ലൈല ഓ തുടങ്ങിയ മലയാള ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. മലയാള സിനിമയിൽ ചെയ്ത ഒട്ടുമിക്കവയും വില്ലൻ വേഷങ്ങളായിരുന്നു.
1992 ല്‍ പുറത്തിറങ്ങിയ സെന്തമിഴ് പാട്ട് എന്ന തമിഴ് ചിത്രത്തിലൂടെയാണ് കസാന്‍ ഖാന് അഭിനയരംഗത്ത് എത്തിയത്. മലയാളത്തിന് പുറമേ തമിഴിലും കന്നടയിലുമായി അന്‍പതോളം സിനിമകളില്‍ വേഷമിട്ടു. മലയാളത്തില്‍ 12 സിനിമകളിലും തമിഴില്‍ മുപ്പത്തിലേറെ സിനിമകളിലും അഭിനയിച്ച അദേഹം ആര്‍ട്ട് ഓഫ് ഫൈറ്റിങ് 2 എന്ന ഇംഗ്ലീഷ് സിനിമയിലും ഭാഗമായി. വെള്ളിയാഴ്ചയാണ് കസാന്‍ ഖാന് മരണപ്പെട്ടത്. പ്രൊഡക്ഷന്‍ കണ്ട്രോളറും നിര്‍മ്മാതാവുമായ എന്‍ എം ബാദുഷയാണ് കസാന്‍ ഖാന്റെ മരണവിവരം ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടത്. കസാന്‍ ഖാന്റെ വിയോഗത്തിൽ സിനിമാ മേഖലയിൽ നിന്നുള്ളവർ അനുശോചനം രേഖപ്പെടുത്തുന്നുണ്ട്.
Follow us on Google News and stay updated with the latest!
Comments