ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് നടൻ കമൽ ഹാസൻ

  • IndiaGlitz, [Saturday,September 23 2023]

2024 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോയമ്പത്തൂരിൽ നിന്ന് മത്സരിക്കുമെന്ന് നടൻ കമൽ ഹാസൻ. ജനങ്ങളുടെ പിന്തുണ തനിക്ക് ഉണ്ടെന്നും അതിനാലാണ് മത്സരിക്കുന്നതെന്നും കമൽ ഹസൻ പറഞ്ഞു. കോയമ്പത്തൂരില്‍ മക്കള്‍ നീതി മയ്യം നേതൃ യോഗത്തില്‍ സംസാരിക്കുക ആയിരുന്നു അദ്ദേഹം. ലോക്സഭ തെരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിക്കണോ സഖ്യമുണ്ടാക്ക​ണമോ എന്നതും യോഗം ചർച്ച ചെയ്തു. മക്കൾ നീതി മയ്യത്തിലെ നാലു ജില്ലകളിലെ പ്രവർത്തകരുടെ യോഗമാണ് കോയമ്പത്തൂരിൽ നടന്നത്.

ചെന്നൈ സൗത്ത്, കോയമ്പത്തൂർ, മധുര എന്നീ മൂന്നു മണ്ഡലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നേരത്തെ തന്നെ കമൽഹാസൻ പ്രവർത്തകർക്ക് നിർദേശം നൽകിയിരുന്നു. ഇതിൻ്റെ ഭാഗമായി കോയമ്പത്തൂരിൽ പല പ്രവർത്തനങ്ങളും മക്കൾ നീതി മയ്യം നടത്തിയിരുന്നു. അടുത്തിടെയായി അദ്ദേഹം കോണ്‍ഗ്രസുമായും ഡിഎംകെയുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുക ആണ്. തമിഴ്‌നാട്ടില്‍ നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ കമല്‍ഹാസൻ്റെ പാര്‍ട്ടി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് പിന്തുണ പ്രഖ്യാപിച്ചതും വാര്‍ത്തയായിരുന്നു. 2021ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ കമല്‍ ഹാസന്‍ കോയമ്പത്തൂര്‍ സൗത്ത് മണ്ഡലത്തില്‍ ജനവിധി തേടിയിരുന്നു. നേരിയ വോട്ടുകള്‍ക്കാണ് അദ്ദേഹം പരാജയപ്പെട്ടത്. ബിജെപിയുടെ വാനതി ശ്രീനിവാസനാണ് അന്ന് ജയിച്ചത്.

More News

ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് അഞ്ചു വിക്കറ്റ് ജയം

ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് അഞ്ചു വിക്കറ്റ് ജയം

ഗണേഷ് കുമാർ മന്ത്രിയാകാൻ യോഗ്യൻ എന്ന് എ കെ ശശീന്ദ്രൻ

ഗണേഷ് കുമാർ മന്ത്രിയാകാൻ യോഗ്യൻ എന്ന് എ കെ ശശീന്ദ്രൻ

മകളുടെ പിറന്നാൾ ദിനത്തിൽ വീഡിയോ പങ്കുവെച്ച് ബാല

മകളുടെ പിറന്നാൾ ദിനത്തിൽ വീഡിയോ പങ്കുവെച്ച് ബാല

'ചന്ദ്രമുഖി 2': വിതരണാവകാശം സ്വന്തമാക്കി ശ്രീ ഗോകുലം മൂവീസ്

'ചന്ദ്രമുഖി 2': വിതരണാവകാശം സ്വന്തമാക്കി ശ്രീ ഗോകുലം മൂവീസ്

സത്യജിത് റായ് ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷ സ്ഥാനത്ത് സുരേഷ് ​ഗോപി

സത്യജിത് റായ് ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷ സ്ഥാനത്ത് സുരേഷ് ​ഗോപി