നടൻ ജോയ് മാത്യുവിന് വാഹനാപകടത്തിൽ പരിക്ക്

  • IndiaGlitz, [Tuesday,September 05 2023]

സംവിധായകനും നടനുമായ ജോയ് മാത്യുവിന് വാഹനാപകടത്തിൽ പരിക്ക്. ജോയ് മാത്യു സഞ്ചരിച്ച കാറിൽ പിക്കപ്പ് വാൻ ഇടിക്കുക ആയായിരുന്നു. ചാവക്കാട്, പൊന്നാനി ദേശീയ പാത 66 മന്ദലാംകുന്നിൽ വെച്ച് രാത്രി പതിനൊന്ന് മണിയോടെയാണ് അപകടമുണ്ടായത്. ജോയ് മാത്യു ഉള്‍പ്പെടെ രണ്ടു പേര്‍ക്ക് പരിക്കേറ്റു.

കോഴിക്കോടു നിന്നും എറണാകുളത്തേക്ക് വരികയായിരുന്നു ജോയ് മാത്യു. ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടിയുടെ അഘാതത്തിൽ വാനിൽ കുടുങ്ങിയ ഡ്രൈവറെ നാട്ടുകാർ ഏറെ സാഹസപ്പെട്ടാണ് പുറത്തെടുത്തത്. പരിക്കേറ്റ ജോയ് മാത്യുവിനെ അണ്ടത്തോട് ഡൈവേഴ്സ് ആംബുലൻസ് പ്രവർത്തകർ ആണ് ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിക്ക് ഗുരുതരമല്ലെന്നും ആരോഗ്യ നില തൃപ്തികരമാണെന്നും ആശുപത്രി വൃത്തങ്ങൾ സൂചിപ്പിച്ചു.