യുവനടൻ ജീവ ഈ മലയാളസിനിമയുടെ റീമേക്കിൽ
- IndiaGlitz, [Friday,April 13 2018]
മാർച്ച് 31 ന് പുറത്തിറങ്ങിയ സ്വാതന്ത്രം അർധരാത്രിയിൽ എന്ന മലയാള സിനിമക്ക് ബോക്സ് ഓഫീസിൽ മികച്ച പ്രതികരണം ലഭിച്ചു. ഇപ്പോൾ പുതിയ വാർത്തകൾ അനുസരിച്ചു് തമിഴിൽ ചിത്രം റീമേക്ക് ചെയ്യപ്പെടും എന്നാണ് അറിയാൻ കഴിഞ്ഞത് .
ആന്റണി വർഗീസ് അവതരിപ്പിച്ച കഥാപാത്രത്തെയാണ് യുവനടൻ ജീവ തമിഴിയിൽ അവതരിപ്പിക്കുന്നത്.
സംവിധായകൻ ടിനു പാപ്പച്ചൻ തന്നെയാവും തമിഴിലും ചിത്രം സംവിധാനം ചെയ്യുന്നത് . ചിത്രത്തിൽ ജയിൽ ഭേദനമാണ് പ്രമുഖ വിഷയമാക്കിയിരിക്കുന്നത് .
ആന്റണി കൂടാതെ വിനയകനും ചെമ്പൻ വിനോദ്ജോസും ടിറ്റോ വിൽസണും പ്രധാന വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ പ്രേക്ഷകർ തമിഴ് സിനിമാ പതിപ്പ് റിലീസിന് വേണ്ടി കാത്തിരിക്കുകയാണ്.