നടന്‍ ഇന്ദ്രജിത്ത് സംവിധായകനാകുന്നു

  • IndiaGlitz, [Friday,February 24 2023]

നടൻ ഇന്ദ്രജിത്തിൻ്റെ ആദ്യ സംവിധാന ചിത്രം ഒരുങ്ങുന്നതായുള്ള വാർത്തകൾ പുറത്തു വന്നു. മോഹൻലാലിനെ നായകനാക്കി ഒരുങ്ങുന്ന സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവുമെല്ലാം ഇന്ദ്രജിത്ത് തന്നെയാണ്. പ്രിത്വിരാജ് മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ആദ്യ സംവിധാന ചിത്രമായ ലൂസിഫർ മലയാളത്തിലെ വമ്പൻ ഹിറ്റ്‌ ചിത്രം ആയിരുന്നു. സിനിമയിൽ ഇന്ദ്രജിത്തും മോഹൻലാലും ഒരുമിച്ച് എത്തിയിരുന്നു. ലൂസിഫറിൻ്റെ രണ്ടാം ഭാഗമായി ഒരുങ്ങുന്ന എമ്പുരാന് വേണ്ടി മലയാള സിനിമ പ്രേക്ഷകർ കാത്തിരിക്കുമ്പോഴാണ് അനിയൻ്റെ പാത പിന്തുടർന്ന് ചേട്ടനും സംവിധാന രംഗത്തേക്ക് വരുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ മലൈക്കോട്ടെ വലിബൻ, റാം തുടങ്ങിയ ചിത്രങ്ങൾ ആണ് മോഹൻലാലിൻ്റെതായി പുറത്തിറങ്ങനിരിക്കുന്ന ചിത്രങ്ങൾ.