ജിമ്മിൽ വെയ്റ്റ് ട്രെയിനിംഗ് വീഡിയോ പങ്കു വച്ച് നടൻ ബാല
Send us your feedback to audioarticles@vaarta.com
കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞ് 57–ാം ദിവസം ജിമ്മിൽ വർക്ഔട്ട് ചെയ്യുന്ന വിഡിയോയുമായി നടൻ ബാല. "ഇത് കഠിനമാണ്, അസാധ്യമാണ്, വളരെ വേദാജനകമാണ്. പക്ഷേ ഞാന്‍ ഉപേക്ഷിക്കാന്‍ പോകുന്നില്ല. ഒരിക്കലും തോറ്റ് കൊടുക്കരുത്. പ്രധാന ശസ്ത്രക്രിയ്ക്ക് ശേഷമുളള 57-ാം ദിവസം. ദൈവത്തിൻ്റെ വേഗത" എന്നാണ് ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്ന വീഡിയോക്കൊപ്പം ബാല കുറിച്ചത്. കരള്‍രോഗം ബാധിച്ച ബാലയ്ക്ക് കൊച്ചി അമൃത ആശുപത്രിയിലാണ് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്. ആദ്യം ഗുരുതരാവസ്ഥയിൽ ആയിരുന്നെങ്കിലും പിന്നീട് അതിവേഗം ജീവിതത്തിലേക്കു തിരികെ എത്തുകയായിരുന്നു.
ഏത് സമയത്തും നമുക്ക് എന്തു വേണമെങ്കിലും സംഭവിക്കാം. അത് കോടീശ്വരനായാലും ഭിക്ഷക്കാരനായാലും. ഒരു നിമിഷം മതി ജീവിതം മാറിമറിഞ്ഞു പോകാൻ. എന്നിരുന്നാലും അതിനേക്കാളുപരി നിങ്ങളുടെ പ്രാർഥനകളാണ്. എനിക്ക് വേണ്ടി ഒരുപാടു പേർ പ്രാർത്ഥിച്ചു. അവിടെ ജാതിയും മതവും ഒന്നുമില്ല. ഇതിനൊക്കെ എങ്ങനെ നന്ദി പറയണമെന്ന് എനിക്കറിയില്ല. ഇനി നല്ല രീതിയിൽ മുന്നോട്ട് പോകണം. നല്ല പടങ്ങൾ ചെയ്യണം. കുറേ സർപ്രൈസുകളുണ്ട്. അടുത്തു തന്നെ സിനിമയിൽ കാണാൻ പറ്റും. നന്മയുടെ പാതയിൽ നമുക്ക് മുന്നോട്ട് പോകാം- ശസ്ത്രക്രിയയ്ക്കു ശേഷം ആരോഗ്യം വീണ്ടെടുത്ത ബാല സോഷ്യൽ മീഡിയയിലൂടെ പങ്കു വച്ച വാക്കുകളാണിത്.
Follow us on Google News and stay updated with the latest!
Comments