നടൻ ബാലയുടെ ശസ്ത്രക്രിയ വിജയകരം: ഒരു മാസം ആശുപത്രിയില്‍ തുടരും
Send us your feedback to audioarticles@vaarta.com
നടൻ ബാലയുടെ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി നടന്നു. രണ്ട് ദിവസം മുമ്പായിരുന്നു കരള്‍മാറ്റ ശസ്ത്രക്രിയ. ശസ്ത്രക്രിയയ്ക്ക് ശേഷം പോസ്റ്റ് ഓപ്പറേറ്റീവ് ഐസിയുവിലേയ്ക്ക് അദ്ദേഹത്തെ മാറ്റിയിട്ടുണ്ട്. ഒരു മാസത്തോളം ബാല ആശുപത്രിയില്‍ തുടരും. നടന് വേണ്ടി കരള്‍ പകുത്ത് നല്കാന് നിരവധിപ്പേരാണ് മുന്നോട്ട് വന്നത്. അതില്‍ നിന്ന് ഒരു ദാതാവിനെ കണ്ടെത്തുകയായിരുന്നു. ദാതാവും പൂര്‍ണ ആരോഗ്യവാനായി ആശുപത്രിയില്‍ തുടരുന്നുണ്ട്. ഗുരുതരമായ കരള്‍രോഗത്തെത്തുടര്‍ന്ന് ഒരുമാസം മുമ്പാണ് ബാലയെ എറണാകുളത്തെ അമൃത ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തത്. ആദ്യം ഗുരുതരാവസ്ഥയിലായിരുന്നെങ്കിലും പിന്നീട് അതിവേഗം ബാല ജീവിതത്തിലേക്കു തിരികെയെത്തുകയായിരുന്നു. വിവാഹവാർഷിക ദിനത്തിൽ താരം ആശുപത്രിയിൽ നിന്നുള്ള വിഡിയോ താരം പങ്കുവച്ചിരുന്നു. ഭാര്യയ്ക്കൊപ്പം കേക്ക് മുറിക്കുന്നതായിരുന്നു വിഡിയോ. തനിക്ക് വേണ്ടി പ്രാര്‍ഥിച്ച എല്ലാവര്ക്കും നന്ദി പറയുന്നുവെന്നും ബാല വിഡിയോയിൽ പറഞ്ഞിരുന്നു.
Follow us on Google News and stay updated with the latest!
Comments