നടൻ ബാലയുടെ ശസ്ത്രക്രിയ വിജയകരം: ഒരു മാസം ആശുപത്രിയില്‍ തുടരും

  • IndiaGlitz, [Friday,April 07 2023]

നടൻ ബാലയുടെ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി നടന്നു. രണ്ട് ദിവസം മുമ്പായിരുന്നു കരള്‍മാറ്റ ശസ്ത്രക്രിയ. ശസ്ത്രക്രിയയ്ക്ക് ശേഷം പോസ്റ്റ് ഓപ്പറേറ്റീവ് ഐസിയുവിലേയ്ക്ക് അദ്ദേഹത്തെ മാറ്റിയിട്ടുണ്ട്. ഒരു മാസത്തോളം ബാല ആശുപത്രിയില്‍ തുടരും. നടന് വേണ്ടി കരള്‍ പകുത്ത് നല്‍കാന്‍ നിരവധിപ്പേരാണ് മുന്നോട്ട് വന്നത്. അതില്‍ നിന്ന് ഒരു ദാതാവിനെ കണ്ടെത്തുകയായിരുന്നു. ദാതാവും പൂര്‍ണ ആരോഗ്യവാനായി ആശുപത്രിയില്‍ തുടരുന്നുണ്ട്. ഗുരുതരമായ കരള്‍രോഗത്തെത്തുടര്‍ന്ന് ഒരുമാസം മുമ്പാണ് ബാലയെ എറണാകുളത്തെ അമൃത ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തത്. ആദ്യം ഗുരുതരാവസ്ഥയിലായിരുന്നെങ്കിലും പിന്നീട് അതിവേഗം ബാല ജീവിതത്തിലേക്കു തിരികെയെത്തുകയായിരുന്നു. വിവാഹവാർഷിക ദിനത്തിൽ താരം ആശുപത്രിയിൽ നിന്നുള്ള വിഡിയോ താരം പങ്കുവച്ചിരുന്നു. ഭാര്യയ്ക്കൊപ്പം കേക്ക് മുറിക്കുന്നതായിരുന്നു വിഡിയോ. തനിക്ക് വേണ്ടി പ്രാര്‍ഥിച്ച എല്ലാവര്‍ക്കും നന്ദി പറയുന്നുവെന്നും ബാല വിഡിയോയിൽ പറഞ്ഞിരുന്നു.

More News

ഐപിഎൽ 2023: ബാംഗ്ലൂരിനെതിരെ കൊൽക്കത്തയ്ക്ക് 81 റൺസ് ജയം

ഐപിഎൽ 2023: ബാംഗ്ലൂരിനെതിരെ കൊൽക്കത്തയ്ക്ക് 81 റൺസ് ജയം

അനിൽ ആൻ്റണിയുടെ തീരുമാനം ഏറെ ദു:ഖകരമെന്ന് എ.കെ ആൻ്റണി

അനിൽ ആൻ്റണിയുടെ തീരുമാനം ഏറെ ദു:ഖകരമെന്ന് എ.കെ ആൻ്റണി

എ.കെ. ആൻ്റണിയുടെ മകൻ അനിൽ ആൻ്റണി ബിജെപിയിൽ ചേർന്നു

എ.കെ. ആൻ്റണിയുടെ മകൻ അനിൽ ആൻ്റണി ബിജെപിയിൽ ചേർന്നു

കൗതുകമുണര്‍ത്തി 'പുഷ്പ: ദ റൂള്‍' ഗ്ലിംപ്സ്

കൗതുകമുണര്‍ത്തി 'പുഷ്പ: ദ റൂള്‍' ഗ്ലിംപ്സ്

പൊട്ടിച്ചിരിപ്പിക്കാന്‍ 'നദികളില്‍ സുന്ദരി യമുന'; മോഷന്‍ പോസ്റ്റര്‍ പുറത്ത്

പൊട്ടിച്ചിരിപ്പിക്കാന്‍ 'നദികളില്‍ സുന്ദരി യമുന'; മോഷന്‍ പോസ്റ്റര്‍ പുറത്ത്