നടൻ ബാല ആശുപത്രിയിൽ
- IndiaGlitz, [Tuesday,March 07 2023]
കരൾ രോഗത്തെ തുടർന്ന് നടൻ ബാല കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ. ബാലയുടെ അമ്മയും ഭാര്യ എലിസബത്തിൻ്റെ കുടുംബാംഗങ്ങളുമാണ് ഇപ്പോൾ ആശുപത്രിയിലുള്ളത്. കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ചികിത്സ തേടിയത്. നിലവിൽ ഐസിയുവില്‍ ചികിത്സയിലാണ് താരം. ബാലക്ക് കുറച്ചു ദിവസങ്ങളായി ഭക്ഷണം കഴിക്കാൻ പ്രയാസം നേരിട്ടിരുന്നു എന്നും വിവരമുണ്ട്. ഏറെ നാളായി സിനിമയില്‍ നിന്ന് വിട്ടു നിന്നിരുന്ന ബാല അടുത്തിടെ അഭിനയിത്തിലേക്കു മടങ്ങി വന്നിരുന്നു. അതുപോലെ സോഷ്യല്‍ മീഡിയയിലും സജീവമാണ്. ബാലയുടെ സഹോദരനും സംവിധായകനുമായ ശിവ നടനെ കാണാന്‍ ഇന്ന് ഉച്ചയോടെ ആശുപത്രിയിലെത്തും.