വഞ്ചനാക്കേസിൽ നടൻ ബാബുരാജ് അറസ്റ്റിൽ
Send us your feedback to audioarticles@vaarta.com
മൂന്നാറില്‍ റവന്യൂ വകുപ്പിൻ്റെ നടപടി നേരിടുന്ന ഭൂമി പാട്ടത്തിന് നല്കി കബളിപ്പിച്ചെന്ന കേസിലാണ് നടന് അറസ്റ്റിലായത്. കോതമംഗലം സ്വദേശിയായ വ്യവസായി അരുണ്‍ കുമാറാണ് ബാബുരാജിനെതിരെ പരാതി നല്‍കിയത്. അടിമാലിയ്ക്കടുത്ത് കല്ലാറിന് സമീപം ബാബുരാജിന് റിസോർട്ട് ഉണ്ടായിരുന്നു. ഇത് പരാതിക്കാരന് പാട്ടത്തിന് നൽകിയിരുന്നു. 40 ലക്ഷം രൂപ വാങ്ങിയായിരുന്നു ഇത് പാട്ടത്തിന് നൽകിയത്. ഇത് റവന്യൂറിക്കവറി നേരിടുന്ന റിസോർട്ട് ആണെന്ന കാര്യം മറച്ചു വച്ചു കൊണ്ടായിരുന്നു ബാബുരാജ് ഇത് പാട്ടത്തിന് നൽകിയത്. കരുതല്‍ ധനമായി വാങ്ങിയ 40 ലക്ഷം രൂപ തിരികെ ലഭിക്കണമെന്നാണ് അരുണിൻ്റെ ആവശ്യം. പല അവധികള്‍ പറഞ്ഞെങ്കിലും തുക നല്‍കിയില്ലെന്നും പരാതിയില്‍ പറയുന്നു. കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം നൽകുകയും ചോദ്യം ചെയ്യലിന് സ്റ്റേഷനിൽ ഹാജരാകാൻ ബാബുരാജിനോട് നിർദേശിക്കുകയും ചെയ്തിരുന്നു.
Follow us on Google News and stay updated with the latest!
Comments
- logoutLogout