ഉർവശിയുമായിട്ട് അഭിനയിക്കുമ്പോൾ ഭയമായിരുന്നു: ജഗദീഷ്
Send us your feedback to audioarticles@vaarta.com
മലയാള സിനിമ മേഖലയിലും ടെലിവിഷൻ രംഗത്തും ഒരുപോലെ സജീവമാണ് ജഗദീഷ്. അഭിനയത്തിന് പുറമേ കഥ, തിരക്കഥ, സംഭാഷണം എന്നീ മേഖലകളിലും ഇദ്ദേഹം തൻ്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. റിയാലിറ്റി ഷോ കളിൽ വിധികർത്താവായും സ്റ്റേജ് ഷോകളിൽ അവതാരകനായും ജഗദീഷ് തിളങ്ങി. ഇന്ത്യഗ്ലിറ്റ്സ് ചാനലിൻ്റെ 'പൊന്നഴകിൽ പ്രിയതാരങ്ങൾ' എന്ന പരിപാടിയിൽ ജഗദീഷ് തൻ്റെ ഏറ്റവും പുതിയ സിനിമയായ പുരുഷപ്രേതത്തെ കുറിച്ചും സിനിമയിലെ അകത്തും പുറത്തുമുള്ള മറ്റ് അനുഭവങ്ങളെപ്പറ്റിയും പ്രേക്ഷകരോട് മനസ്സുതുറന്നു. പുരുഷപ്രേതത്തിൽ ദിലീപേട്ടൻ എന്ന പോലീസുകാരൻ്റെ വേഷമാണ് തനിക്കെന്നും സിനിമയിൽ സസ്പെൻസ് ഉണ്ടെന്നും താരം പറഞ്ഞു. രാഷ്ട്രീയവുമായിട്ടുള്ള എല്ലാ ബന്ധവും വിശ്ചേദിച്ചു കഴിഞ്ഞു എന്നും താൻ രാഷ്ട്രീയത്തിനു ചേരുന്നയാളല്ല എന്നും അത് പത്തനാപുരംകാർ തെളിയിച്ചതാണെന്നും ജഗദീഷ് പറഞ്ഞു. അതേസമയം രാഷ്ട്രീയക്കാർക്ക് വലിയ കഴിവുകൾ ഉണ്ടെന്നും ചിന്താശക്തിയുണ്ടെന്നും എനിക്ക് അതില്ല അതുമനസിലാക്കിയപ്പോഴാണ് പൊളിറ്റിക്സ് എനിക്ക് വഴങ്ങില്ല എന്നും മനസിലായതെന്ന് താരം വ്യക്തമാക്കി. പൃഥ്വിരാജുമായുള്ള ബോണ്ടിങ്ങിനെപറ്റി അവതാരിക പൊന്നി ചോദിച്ചപ്പോൾ അദ്ദേഹവുമായി പേഴ്സണലി വളരെ അടുപ്പമാണെന്നും ഒരുപാട് ചിത്രങ്ങൾ ആദ്യ കാലങ്ങളിൽ ഒരുമിച്ചു അഭിനയിച്ചിട്ടുണ്ടെന്നും പറഞ്ഞു. എന്നാൽ പൃഥ്വിരാജിൻ്റെ എല്ലാ സിനിമകളിലും ഞാനുണ്ടാകില്ല, ലൂസിഫറിൽ ഞാനില്ലല്ലോ എന്നും നടൻ ചോദിക്കുന്നു.
പഴയ സിനിമകളിലും പുതിയ സിനിമകളിലും അഭിനയിച്ചിട്ടുള്ളതിനാൽ എന്താണ് സിനിമയിൽ വന്നിട്ടുള്ള മാറ്റം എന്ന് അവതരികയുടെ ചോദ്യത്തെ വളരെയധികം സ്വാഗതം ചെയ്യുന്നതായി ജഗദീഷ് പറഞ്ഞു. ഇപ്പോഴത്തെ കഥകളിൽ കാര്യമായ മാറ്റം വന്നതായും സിനിമകളിലെ സസ്പെൻസ് ഒരു പ്രധാന ഘടകമാണെന്നും അദ്ദേഹം പറഞ്ഞു. ഉർവശിയുമായിട്ട് അഭിനയിക്കുമ്പോൾ ഭയമായിരുന്നു കാരണം ഉർവശിയുടെ അത്ര വാല്യൂ ഒന്നും എനിക്കില്ല, മമ്മൂട്ടി, കമലഹസൻ മോഹൻലാൽ പോലുള്ളവരുടെ നായികയായി അഭിനയിക്കുന്ന സമയമായിരുന്നു അതെന്നും എന്നാൽ ഉർവശി സപ്പോർട്ട് തന്നത് വലിയ കോൺഫിഡൻസ് ആയിരുന്നു എന്നും താരം ഇന്ത്യഗ്ലിറ്റ്സിനോട് തുറന്നു പറഞ്ഞു.
Follow us on Google News and stay updated with the latest!
-
Riyan Arjun
Contact at support@indiaglitz.com
Comments