അച്ഛനൊരു വാഴ വെച്ചു ഇനി ആഘോഷത്തിമിർപ്പിലേക്ക് അമ്പതു നാളുകൾ മാത്രം

  • IndiaGlitz, [Sunday,July 09 2023]

രസം കൂട്ടി ഒരു അടിപൊളി സദ്യയുണ്ണാൻ, ഒട്ടേറെ വിഭവങ്ങളുമായി പിള്ളേരും, വാഴവെച്ച അച്ഛനും ഈ ഓണത്തിനെത്തുകയാണ്. പാട്ടും കൂട്ടും ഫാമിലി ഫൈറ്റുമായി ഒരു ടോട്ടൽ എന്റർടെയിനർ. നിരഞ്ജ് രാജു, എ വി അനൂപ്, ആത്മീയ, ശാന്തി കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സാന്ദീപ് സംവിധാനം ചെയ്യുന്ന ചിത്രമാണ് അച്ഛനൊരു വാഴ വെച്ചു. മുകേഷ്, ജോണി ആന്റണി, ധ്യാൻ ശ്രീനിവാസൻ, അപ്പാനി ശരത്, ഭഗത് മാനുവൽ, സോഹൻ സീനു ലാൽ, ഫുക്രു, അശ്വിൻ മാത്യു, ലെന, മീര നായർ, ദീപ ജോസഫ്, കുളപ്പുള്ളി ലീല, തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. ജനപ്രിയ ചിത്രങ്ങളുടെ ജനകീയ ബ്രാൻഡായ എ.വി.എ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഡോക്ടർ എ വി അനൂപ് നിർമ്മിക്കുന്ന ഇരുപത്തിയഞ്ചാമത്തെ സിനിമയാണ് ഇത്.

സാന്ദീപ് ആദ്യമായി സംവിധാനം ചെയ്യുന്ന കളർഫുൾ എൻ്റർടെയ്നർ ചിത്രമായ അച്ഛനൊരു വാഴ വെച്ചു മലയാളത്തിലെ പ്രമുഖ നിർമ്മാണ വിതരണ കമ്പനിയായ ഇ ഫോർ എന്റർടൈൻമെന്റ് പ്രദർശനത്തിന് എത്തിക്കുന്നു. പി സുകുമാർ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. മനു ഗോപാൽ തിരക്കഥ സംഭാഷണമെഴുതുന്നു. കെ ജയകുമാർ,സുഹൈൽ കോയ, മനു മഞ്ജിത്ത്, സിജു തുറവൂർ എന്നിവരുടെ വരികൾക്ക് ബിജിബാൽ സംഗീത സംവിധാനം നിർവഹിക്കുന്നു. എഡിറ്റർ: വി സാജൻ, പ്രൊഡക്ഷൻ കൺട്രോളർ: വിജയ് ജി എസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: നസീർ കാരന്തൂർ, കല: ത്യാഗു തവന്നൂർ, മേക്കപ്പ്: പ്രദീപ് രംഗൻ, കോസ്റ്റ്യൂംസ്: ദിവ്യ ജോബി, സ്റ്റിൽസ്: ശ്രീജിത്ത് ചെട്ടിപ്പടി, പോസ്റ്റർ ഡിസൈൻ: കോളിൻസ് ലിയോഫിൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: രതീഷ് പാലോട്, അസോസിയേറ്റ് ഡയറക്ടർ: പ്രവി നായർ, അസിസ്റ്റന്റ് ഡയറക്ടർ: ഹരീഷ് മോഹൻ, അലീഷ, ഷാഫി റഹ്മാൻ, പി ആർ ഒ: എ എസ്.ദിനേശ്.

More News

'രാമചന്ദ്ര ബോസ് ആൻഡ് കോ'; നിവിൻ പോളി:ഹനീഫ് അദേനി ചിത്രത്തിൻ്റെ ടൈറ്റിൽ എത്തി

'രാമചന്ദ്ര ബോസ് ആൻഡ് കോ'; നിവിൻ പോളി:ഹനീഫ് അദേനി ചിത്രത്തിൻ്റെ ടൈറ്റിൽ എത്തി

വാതില്‍ വീഡിയോ ഗാനം പുറത്തിറങ്ങി

"വാതില്‍" വീഡിയോ ഗാനം പുറത്തിറങ്ങി

100 മില്ല്യൺ വ്യൂസ് കടന്ന് സലാർ ടീസർ; പ്രേക്ഷകർക്ക് നന്ദി പറഞ്ഞു ഹോംബലെ ഫിലിംസ്

100 മില്ല്യൺ വ്യൂസ് കടന്ന് സലാർ ടീസർ; പ്രേക്ഷകർക്ക് നന്ദി പറഞ്ഞു ഹോംബലെ ഫിലിംസ്

'ഒരു ജാതി ജാതകം'; ജൂലൈ ഒമ്പതിന് തുടക്കം

'ഒരു ജാതി ജാതകം'; ജൂലൈ ഒമ്പതിന് തുടക്കം

'നദികളില്‍ സുന്ദരി യമുന'യിലെ പുതിയ ഗാനം പുറത്തിറങ്ങി

'നദികളില്‍ സുന്ദരി യമുന'യിലെ പുതിയ ഗാനം പുറത്തിറങ്ങി