അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്സിന്‍റെ പാന്‍ ഇന്ത്യന്‍ ചിത്രം 'ടൈഗര്‍ നാഗേശ്വര റാവു'വിന്‍റെ ഫസ്റ്റ് ലുക്ക് 24ന്

  • IndiaGlitz, [Friday,May 19 2023]

വംശിയുടെ സംവിധാനത്തില്‍ ഏറെ പ്രതീക്ഷയുണര്‍ത്തുന്ന മാസ് മഹാരാജ രവി തേജയുടെ പാന്‍ ഇന്ത്യന്‍ ചിത്രം 'ടൈഗര്‍ നാഗേശ്വര റാവു' വിൻ്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ റിലീസ് തീയതി പ്രഖ്യാപിച്ചു. മെയ് 24 ന് ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്തു വിടുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. കശ്മീര്‍ ഫയല്‍സ്, കാര്‍ത്തികേയ 2 തുടങ്ങി തുടര്‍ച്ചയായി ബ്ലോക്ക്ബസ്റ്ററുകള്‍ സൃഷ്‌ടിച്ച അഭിഷേക് അഗര്‍വാളിന്‍റെ പ്രൊഡക്ഷന്‍ കമ്പനി അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്‌സിന്‍റെ ഏറ്റവും വലിയ പ്രൊജക്റ്റ്‌ കൂടിയാണ് ടൈഗര്‍ നാഗേശ്വര റാവു. ഇതിനു മുമ്പ് കാണാത്ത വിധത്തിലുള്ള ശൗര്യമേറിയ രവി തേജയുടെ ലുക്ക്‌ അത്യന്തം ഗംഭീരമായിരിക്കുമെന്നാണ് പ്രതീക്ഷ. അഞ്ചു ഭാഷകളില്‍നിന്നുള്ള അഞ്ച് സൂപ്പര്‍ സ്റ്റാര്‍സാണ് ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്തുവിടുന്നത്.

സ്റ്റുവര്‍ട്ട്പുരം എന്ന ഗ്രാമത്തില്‍ എഴുപതുകളില്‍ ജീവിച്ചിരുന്ന ഭീകരനായൊരു തസ്കരന്‍റെ ജീവ ചരിത്രമാണ് ടൈഗര്‍ നാഗേശ്വര റാവു. നൂപുര്‍ സനോണും ഗായത്രി ഭരദ്വാജുമാണ് ചിത്രത്തില്‍ രവി തേജയുടെ നായികമാരായി എത്തുന്നത്. ആര്‍ മതി ഐ.എസ്.സി ഛായാഗ്രഹണവും ജി.വി. പ്രകാശ് കുമാര്‍ സംഗീത സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിന്‍റെ പ്രൊഡക്ഷന്‍ ഡിസൈനര്‍ അവിനാശ് കൊല്ലയാണ്. ചിത്രത്തിന്‍റെ സംഭാഷണം രചിച്ചിരിക്കുന്നത് ശ്രീകാന്ത് വിസ്സയാണ്. മായങ്ക് സിന്‍ഘാനിയയാണ് ചിത്രത്തിന്‍റെ കോ-പ്രൊഡ്യൂസര്‍. ദസറയോടു കൂടി ഒക്ടോബര്‍ 20 ന് ചിത്രം ലോകമെമ്പാടും റിലീസാകും. രവി തേജ, നൂപുര്‍ സനോണ്‍, ഗായത്രി ഭരദ്വാജ് തുടങ്ങിയവര്‍ അഭിനയിക്കുന്നു. പ്രൊഡക്ഷന്‍ ഡിസൈനര്‍: അവിനാശ് കൊല്ലം, പി.ആര്‍.ഒ: ആതിരാ ദില്‍ജിത്ത്.

More News

തമിഴ്‌നാട്ടിൽ മികച്ച പ്രതികരണം നേടുന്ന 'ദീർഘദർഷി' മെയ് 19 മുതൽ കേരളത്തിൽ

തമിഴ്‌നാട്ടിൽ മികച്ച പ്രതികരണം നേടുന്ന 'ദീർഘദർഷി' മെയ് 19 മുതൽ കേരളത്തിൽ

സൂപ്പർ ഹിറ്റ്‌ മലയാള സിനിമകളുടെ നിർമ്മാതാവ് പി.കെ.ആർ പിള്ള അന്തരിച്ചു

സൂപ്പർ ഹിറ്റ്‌ മലയാള സിനിമകളുടെ നിർമ്മാതാവ് പി.കെ.ആർ പിള്ള അന്തരിച്ചു

ഹെൽമറ്റ് ധരിക്കാത്തതിന് അനുഷ്‌കയ്ക്കും ബച്ചനുമെതിരെ മുംബൈ പൊലീസ് കേസെടുത്തു

ഹെൽമറ്റ് ധരിക്കാത്തതിന് അനുഷ്‌കയ്ക്കും ബച്ചനുമെതിരെ മുംബൈ പൊലീസ് കേസെടുത്തു

കേന്ദ്രം സംസ്ഥാനത്തിനോട്‌ അവഗണനയും ഉപദ്രവവും മാത്രം: മുഖ്യമന്ത്രി

കേന്ദ്രം സംസ്ഥാനത്തിനോട്‌ അവഗണനയും ഉപദ്രവവും മാത്രം: മുഖ്യമന്ത്രി

ഇന്ദ്രൻസ് നായകനാകുന്ന 'കുണ്ഡല പുരാണം'; ചിത്രീകരണം പൂർത്തിയായി

ഇന്ദ്രൻസ് നായകനാകുന്ന 'കുണ്ഡല പുരാണം'; ചിത്രീകരണം പൂർത്തിയായി