close
Choose your channels

അബാം മൂവീസിൻ്റെ പുതിയ ചിത്രത്തിന് തുടക്കമായി

Thursday, July 13, 2023 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

അബാം മൂവീസിൻ്റെ പുതിയ ചിത്രത്തിന് തുടക്കമായി

അബാം മൂവിസിൻ്റ പതിമൂന്നാമതു ചിത്രത്തിനു തുടക്കമായി. ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന ചിത്രം അബാം മൂവീസിൻ്റെ ബാനറിൽ ഏബ്രഹാം മാത്യുവാണ് നിർമ്മിക്കുന്നത്. ഇന്നു രാവിലെ പത്തു മണിക്ക് ചിത്രത്തിൻ്റെ പൂജാ ചടങ്ങുകൾ കൊച്ചി അത്താണിക്കടുത്തുള്ള കുമ്പിടി അബാം തറവാട് റിസോർട്ടിൽ വച്ചു നടന്നു. സൗബിൻ ഷാഹിർ, ദിലീഷ് പോത്തൻ എന്നിവർ ആദ്യ ഭദ്രദീപം തെളിയിച്ചു. ഷീലു ഏബ്രഹാം സ്വിച്ചോൺ കർമ്മവും ലിസ്റ്റിൽ സ്റ്റീഫൻ ഫസ്റ്റ് ക്ലാപ്പും നൽകി.

നിർമ്മാതാവ് ഏബ്രഹാം മാത്യുവിൻ്റെ ജൻമദിനം കൂടിയായ ഇന്നേ ദിവസം പൂജാ ചടങ്ങുകൾക്കു ശേഷം ലളിതമായ രീതിയിൽ ആഘോഷവും നടത്തി. ലിസ്റ്റിൻ സ്റ്റീഫൻ, രമേഷ് കുമാർ, ആൽവിൻ ആൻ്റ്ണി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. സൗബിൻ ഷാഹിർ നായകനാകുന്ന ഈ ചിത്രത്തിൽ നമിതാ പ്രമോദ് ആണ് നായിക. ദിലീഷ് പോത്തൻ, മനോജ്, ശാന്തികൃഷ്ണ, വിനീത് തട്ടിൽ, എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. സംവിധായകൻ ജക്സൻ ആൻ്റണിയുടെ കഥക്ക് അജീഷ്.പി.തോമസ് തിരക്കഥ രചിക്കുന്നു. സംഗീതം: ഔസേപ്പച്ചൻ, ഛായാഗ്രഹണം: വിവേക് മേനോൻ, കലാസംവിധാനം: സഹസ് ബാല, മേക്കപ്പ്: ജിതേഷ് പൊയ്യ, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ: അമീർ കൊച്ചിൻ, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ.

Follow us on Google News and stay updated with the latest!   

Comments

Welcome to IndiaGlitz comments! Please keep conversations courteous and relevant to the topic. To ensure productive and respectful discussions, you may see comments from our Community Managers, marked with an "IndiaGlitz Staff" label. For more details, refer to our community guidelines.
settings
Login to post comment
Cancel
Comment