വ്യാജ വാർത്തകൾക്കെതിരെ ആരാധ്യ ബച്ചൻ കോടതിയിൽ

  • IndiaGlitz, [Thursday,April 20 2023]

ആരാധ്യ ബച്ചനെക്കുറിച്ചുള്ള വ്യാജ വാര്‍ത്തകള്‍ യൂട്യൂബില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ഉത്തരവിട്ട് ഡല്‍ഹി ഹൈക്കോടതി. യൂട്യൂബ് വീഡിയോയോട് കോടതി എതിര്‍പ്പ് പ്രകടിപ്പിക്കുകയും എല്ലാ കുട്ടികള്‍ക്കും ബഹുമാനത്തോടെയും അന്തസ്സോടെയും ജീവിക്കാന്‍ അവകാശമുണ്ടെന്ന് പറയുകയും ഇത്തരം വ്യാജ വാര്‍ത്തകള്‍ തടയേണ്ടത് പ്ലാറ്റ്ഫോമിൻ്റെ ഉത്തരവാദിത്തമാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു. അമിതാഭ് ബച്ചൻ്റെ ചെറുമകളും ഐശ്വര്യ റായിയുടെയും അഭിഷേക് ബച്ചൻ്റെയും മകളുമായ ആരാധ്യ ബച്ചൻ ആണ് തൻ്റെ ആരോഗ്യനില സംബന്ധിച്ച് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് ഒരു യൂട്യൂബ് ചാനലിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. 11 വയസുള്ള കുട്ടിയെന്ന നിലയില്‍ തന്നെ കുറിച്ചുള്ള വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് മാധ്യമങ്ങളെ വിലക്കണമെന്നും താരപുത്രി കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഡൽഹി ​ഹൈകോടതി ബെഞ്ച് കേസ് ഇന്ന് പരിഗണിക്കും.