അതുംമ്പുംകുളത്ത് ഭീതി പരത്തിയ കടുവയെ ചത്ത നിലയിൽ കണ്ടെത്തി

  • IndiaGlitz, [Saturday,July 22 2023]

കോന്നി അതുമ്പുംകുളം വരിക്കാഞ്ഞിലിലിയിൽ രാത്രി എത്തി ആടിനെ കടിച്ച് കൊന്ന് ഭീതി പരത്തിയ കടുവയെ ചത്ത നിലയിൽ കണ്ടെത്തി. കടുവയ്ക്കായി തിരച്ചിൽ തുടരുന്നതിനിടയിലാണ് വരിക്കാഞ്ഞിലിയ്ക്ക് സമീപത്തായി ഞള്ളൂരിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തോട് ചേർന്ന് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ പതിനാലാം തീയതി പുലർച്ചയോടെയാണ് വരിക്കാഞ്ഞിലിയിൽ അനിലിൻ്റെ വീട്ടിലെ ആടിനെ കടുവ പിടിക്കുന്നത്. വീട്ടുകാർ ബഹളം വച്ചതിനെ തുടർന്ന് കടുവ ആടിനെ ഉപേക്ഷിച്ച് കടന്നെങ്കിലും നാട്ടുകാർ ഭീതിയിലായിരുന്നു. കടുവയെ പിടിക്കാൻ കൂടടക്കം സ്ഥാപിച്ച് കാത്തിരിക്കുമ്പോഴാണ് കടുവയെ ചത്ത നിലയിൽ കണ്ടെത്തുന്നത്. ആക്രമണ രീതി പരിശോധിച്ച് കടുവ ആരോഗ്യവനല്ലെന്ന് വെറ്റിനറി ഡോക്ടർ അന്ന് തന്നെ പറഞ്ഞിരുന്നു. പ്രായാധിക്യത്താലും തീറ്റ ലഭിക്കാതെയും കടുവ ചത്തതാണെന്നാണ് പ്രാഥമിക നിഗമനം. വനം വകുപ്പുദ്യോഗസ്ഥർ സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. പോസ്റ്റ്‌മാർട്ടത്തിനു ശേഷം മാത്രമേ യഥാർത്ഥ മരണകാരണം വ്യക്തമാവൂ.

More News

പുരസ്കാര നേട്ടത്തിൽ ഡാവൂട്ടന് ആശംസയുമായി സംവിധായകൻ ജിൻ്റോ തോമസ്

പുരസ്കാര നേട്ടത്തിൽ ഡാവൂട്ടന് ആശംസയുമായി സംവിധായകൻ ജിൻ്റോ തോമസ്

ഇന്റർ‌ മിയാമിക്കായി അരങ്ങേറ്റത്തിൽ വിജയഗോൾ നേടി മെസ്സി

ഇന്റർ‌ മിയാമിക്കായി അരങ്ങേറ്റത്തിൽ വിജയഗോൾ നേടി മെസ്സി

വീണ്ടും റെക്കോർഡ് ഇട്ട് രോഹിത് ശർമ്മ

വീണ്ടും റെക്കോർഡ് ഇട്ട് രോഹിത് ശർമ്മ

ശോഭ സുരേന്ദ്രനെ ബിജെപി പരിപാടിയിൽ പങ്കെടുപ്പിക്കുന്നതിൽ എതിർപ്പ് രൂക്ഷം

ശോഭ സുരേന്ദ്രനെ ബിജെപി പരിപാടിയിൽ പങ്കെടുപ്പിക്കുന്നതിൽ എതിർപ്പ് രൂക്ഷം

'കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ' എന്ന ചിത്രത്തിൻ്റെ ട്രെയിലർ റിലീസായി

'കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ' എന്ന ചിത്രത്തിൻ്റെ ട്രെയിലർ റിലീസായി