മോഹൻലാലിന് തോൽപ്പാവക്കൂത്തിൽ അപൂർവ്വ പിറന്നാൾ സമ്മാനം

  • IndiaGlitz, [Monday,May 22 2023]

മലയാള സിനിമയെ അഭിനയ മികവു കൊണ്ട് തിടമ്പേറ്റിയ മഹാനടന് അപൂർവ്വ പിറന്നാൾ സമ്മാനവുമായി ജനത മോഷൻ പിക്ചേഴ്സ് . ഡോ. മധു വാസുദേവിൻ്റെ രചനയിൽ ശ്രീവൽസൻ ജെ മേനോൻ സംഗീതം നിർവഹിച്ച പാട്ടിലൂടെയാണ് ലാലിന് ആദരം അർപ്പിച്ചത്. മോഹൻലാലിൻ്റെ കഥാപാത്രങ്ങൾ നിറയുന്ന തോൽപാവക്കൂത്തിൻ്റെ പശ്ചാത്തലത്തിലാണ് ദൃശ്യങ്ങൾ. ഗാനം ആലപിച്ചതും ശ്രീവൽസൻ ജെ. മേനോൻ ആണ് . കൂനത്തറ തോൽപ്പാവക്കൂത്ത് സംഘത്തിലെ കെ. വിശ്വനാഥ പുലവരും വിപിൻ വിശ്വനാഥ പുലവരും ചേർന്നാണ് കൂത്ത് ഒരുക്കിയത്. ഏറ്റവും പുതിയ ചിത്രമായ മലൈക്കോട്ടെ വാലിബൻ്റെ ദൃശ്യങ്ങളോടെയാണ് ഗാനരംഗം അവസാനിക്കുന്നത്. തിരക്കഥാകൃത്ത് എസ്. സുരേഷ് ബാബു, നിർമ്മാതാവ് ഉണ്ണി രവീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള ജനത മോഷൻ പിക്ചേഴ്സിൻ്റെ യൂട്യൂബിലാണ് ഗാനം റിലീസ് ചെയ്തത്.

More News

ഹൈദരാബാദിനെ വീഴ്ത്തി മുംബൈ ഇന്ത്യൻസ്

ഹൈദരാബാദിനെ വീഴ്ത്തി മുംബൈ ഇന്ത്യൻസ്

'ദേവര' ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി

'ദേവര' ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി

നിവിൻ പോളി ഹനീഫ് അദേനി ചിത്രത്തിൻ്റെ ഷൂട്ടിങ്ങ് പൂർത്തിയായി

നിവിൻ പോളി ഹനീഫ് അദേനി ചിത്രത്തിൻ്റെ ഷൂട്ടിങ്ങ് പൂർത്തിയായി

സോഷ്യൽ മീഡിയകളിൽ തരംഗമായി കപിൽദേവും രജനീകാന്തും ഒന്നിച്ചുള്ള ലാൽ സലാമിലെ ചിത്രങ്ങൾ

സോഷ്യൽ മീഡിയകളിൽ തരംഗമായി കപിൽദേവും രജനീകാന്തും ഒന്നിച്ചുള്ള ലാൽ സലാമിലെ ചിത്രങ്ങൾ

ടൊവിനോയുടെ പാൻ ഇന്ത്യൻ ചിത്രം 'അജയൻ്റെ രണ്ടാം മോഷണം' ടീസർ പുറത്തിറങ്ങി

ടൊവിനോയുടെ പാൻ ഇന്ത്യൻ ചിത്രം 'അജയൻ്റെ രണ്ടാം മോഷണം' ടീസർ പുറത്തിറങ്ങി