യു കെ യിൽ മലയാളി നഴ്സും മക്കളും കൊല്ലപ്പെട്ടു- ഭർത്താവ് അറസ്റ്റിൽ
Send us your feedback to audioarticles@vaarta.com
വൈക്കം സ്വദേശിനി അഞ്ജു(40), മക്കളായ ആറുവയസുകാരി ജാന്‍വി, നാലു വയസുള്ള ജീവ എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭര്‍ത്താവ് കണ്ണൂര്‍ പടിയൂര്‍ കൊമ്പന്‍പാറ സ്വദേശി സാജു (52) പൊലീസ് കസ്റ്റഡിയിലാണ്. ബ്രിട്ടനിലെ കെറ്ററിങിലെ താമസസ്ഥലത്താണ് മലയാളി നഴ്സ് അഞ്ജുവിനെയും മക്കളെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഭർത്താവ് സാജു അഞ്ജുവിനെ ശ്വാസം മുട്ടിച്ച് കൊല്ലുക ആയിരുന്നെന്ന് പൊലീസ് കോട്ടയത്തുള്ള മാതാപിതാക്കളെ വിളിച്ച് അറിയിച്ചു. സാജുവിനെ 72 മണിക്കൂർ കൂടി പൊലീസ് കസ്റ്റഡിയിൽ സൂക്ഷിക്കും. കുട്ടികളുടെ മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം ചെയ്യും. സാജുവിനെതിരെ കൊലക്കുറ്റം ചുമത്തുമെന്നും നിയമനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അഞ്ജുവിൻ്റെ കുടുംബത്തെ അറിയിച്ചു.
2012 ഇവരുടെ ലായിരുന്നു വിവാഹം. തുടർന്ന് 7 വർഷം അഞ്ജു സൗദിയിൽ ജോലി ചെയ്തു. സാജു അവിടെ ഡ്രൈവറായി ജോലി നോക്കി ഒപ്പമുണ്ടായിരുന്നു. കഴിഞ്ഞ വർഷമാണ് യുകെയിലേക്ക് പോയത്. ഇവിടെ ഡ്രൈവറായി ജോലി ചെയ്തിരുന്ന സാജുവിന് യുകെയിൽ എത്തിയശേഷം ആ ജോലി തുടരാനായിരുന്നില്ല. ഇതിൽ സാജുവിന് ചില മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നതായി സാജുവിൻ്റെ പിതാവ് പറയുന്നു. സൗദിയിൽ വച്ച് സാജു പല തവണ മർദിച്ചിരുന്നുവെന്ന് അഞ്ജു പറഞ്ഞിരുന്നതായി പിതാവ് അശോകൻ പോലീസിനോടു പറഞ്ഞു. മൂന്നുപേരുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികളും പുരോഗമിക്കുന്നുണ്ട്.
Follow us on Google News and stay updated with the latest!
Comments
- logoutLogout
-
Riyan Arjun
Contact at support@indiaglitz.com