നൂറ് എതിരാളികള്‍ക്കെതിരെ ഗോള്‍; വീണ്ടും റെക്കോർഡിട്ടു മെസ്സി

അറ്റ്‌ലാന്റ യുണൈറ്റഡ് എഫ് സിക്കെതിരെ നേടിയ ഇരട്ടഗോളോടെ ഫുട്‌ബോള്‍ കരിയറില്‍ മറ്റൊരു അപൂര്‍വനേട്ടം കൂടി സ്വന്തമാക്കി ഇരിക്കുകയാണ് സൂപ്പര്‍ താരം ലയണല്‍ മെസ്സി. ക്ലബ്ബ് ഫുട്‌ബോളിലെ 100 വ്യത്യസ്ത എതിരാളികള്‍ക്കെതിരെ സ്‌കോര്‍ ചെയ്‌ത താരമെന്ന റെക്കോര്‍ഡിനാണ് മെസ്സി ഇപ്പോൾ അര്‍ഹനായത്.

ഇന്റര്‍ മയാമിയിലെത്തി ആദ്യ മത്സരത്തില്‍ ക്രൂസ് അസുലിനെതിരെ മെസ്സി ഒരു ഗോള്‍ നേടിയിരുന്നു. രണ്ടാം മത്സരത്തില്‍ രണ്ട് ഗോളും ഒരു അസിസ്റ്റുമാണ് മെസ്സിയുടെ ബൂട്ടില്‍ നിന്ന് പിറന്നത്. മത്സരത്തില്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് ഇന്റര്‍ മയാമി ജയിക്കുകയും ചെയ്തു. കഴിഞ്ഞയാഴ്ച നടന്ന ലീഗ് കപ്പിൽ ക്രൂസ് അസുലിനെതിരെ ഇന്റർ മിയാമി 2-1 ന് വിജയിച്ച മത്സരത്തിൽ വിജയ ഗോൾ നേടിയാണ് ലയണല്‍ മെസ്സി അമേരിക്കയിലേക്കുള്ള വരവ് അറിയിച്ചത്. ആ മത്സരത്തിൽ ആദ്യ ഇലവനിൽ ഇടംപിടിച്ചില്ലെങ്കിലും പകരക്കാരനായി ഇറങ്ങിയ മെസ്സിക്ക് 36 മിനിറ്റിൽ കാര്യമായ സ്വാധീനം ചെലുത്താൻ കഴിഞ്ഞു. ഇഞ്ചുറി ടൈമിൽ ഒരു തകർപ്പൻ ഫ്രീ-കിക്ക് ഗോളിലൂടെ തൻ്റെ അരങ്ങേറ്റം ഗംഭീരം ആക്കുകയായിരുന്നു സൂപ്പർ താരം.

More News

രജനികാന്തിൻ്റെ 'ജയിലർ'; മൂന്നാം ഗാനം റിലീസായി

രജനികാന്തിൻ്റെ 'ജയിലർ'; മൂന്നാം ഗാനം റിലീസായി

പൂർണ്ണമായും ആസ്ട്രേലിയയിൽ ചിത്രീകരിച്ച 'മനോരാജ്യം' എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് ചെയ്തു

പൂർണ്ണമായും ആസ്ട്രേലിയയിൽ ചിത്രീകരിച്ച 'മനോരാജ്യം' എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് ചെയ്തു

ആർഡിഎക്സിലെ ഹലബല്ലൂ വീഡിയോ സോങ്ങ് പുറത്തിറങ്ങി, ചുവട് വെച്ച് ഷെയ്‌നും നീരജും പേപ്പെയും

ആർഡിഎക്സിലെ ഹലബല്ലൂ വീഡിയോ സോങ്ങ് പുറത്തിറങ്ങി, ചുവട് വെച്ച് ഷെയ്‌നും നീരജും പേപ്പെയും

ധനുഷിൻ്റെ ജന്മദിനാഘോഷങ്ങൾക്ക് തുടക്കം കുറിക്കാൻ ക്യാപ്റ്റൻ മില്ലർ ടീസർ എത്തുന്നു

ധനുഷിൻ്റെ ജന്മദിനാഘോഷങ്ങൾക്ക് തുടക്കം കുറിക്കാൻ ക്യാപ്റ്റൻ മില്ലർ ടീസർ എത്തുന്നു

'റേച്ചൽ' കാസ്റ്റിംഗ് കോൾ

'റേച്ചൽ' കാസ്റ്റിംഗ് കോൾ