രാം ചരൺ ഉപാസന ദമ്പതികൾക്ക് പെൺകുഞ്ഞ് പിറന്നു
Send us your feedback to audioarticles@vaarta.com
നടൻ രാം ചരണും ഭാര്യ ഉപാസന കാമിനേനി കോനിഡെലയ്ക്കും കടിഞ്ഞൂൽ കണ്മണി പിറന്നു. ഹൈദരാബാദിലെ അപ്പോളോ ജൂബിലി ഹിൽസ് ആശുപത്രിയിലാണ് കുഞ്ഞിൻ്റെ ജനനം. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്ന് മെഡിക്കൽ ബുള്ളറ്റിൻ പുറത്തു വന്നു. രാം ചരണിൻ്റെ അച്ഛനായ ചിരഞ്ജീവിയും കുടുംബവും ആഘോഷത്തിന് തയാറെടുത്തു കഴിഞ്ഞുവെന്നാണ് റിപ്പോർട്ട്. സംരംഭകയും അപ്പോളോ ആശുപത്രി ശൃംഘലയുടെ ചെയര്മാന് പ്രതാപ് റെഡ്ഡിയുടെ ചെറുമകളുമാണ് ഉപാസന കാമിനേനി.
2012 ജൂണ്‍ 14നായിരുന്നു ഇരുവരേയും വിവാഹം. അപ്പോളോ ആശുപത്രിയുടെ നിലവിലെ വൈസ് ചെയര്‍പേഴ്സൺ കൂടിയാണ് ഉപാസന. രാം ചരൺ ചിത്രം 'RRR'ലെ നാട്ടു നാട്ടു ഗാനത്തിന് ഓസ്കർ ലഭിക്കുമ്പോൾ ഉപാസന ആറ് മാസം ഗർഭിണിയായിരുന്നു. ഉപാസനയും ഓസ്കർ വേദിയിൽ പങ്കെടുത്തിരുന്നു. "ഞങ്ങൾ രണ്ടുപേരും വളർന്നത് ഞങ്ങളുടെ മുത്തശ്ശനും മുത്തശ്ശിയും വലിയ പങ്ക് വഹിച്ച ഒരു സാഹചര്യത്തിലാണ്. ആ സന്തോഷം നമ്മുടെ കുഞ്ഞിന് നഷ്ടപ്പെടുത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. അതിനാൽ അദ്ദേഹത്തിൻ്റെ മാതാപിതാക്കളോടൊപ്പം പോകാനും കുഞ്ഞിനെ ഒരുമിച്ച് വളർത്താനും ഞങ്ങൾ തീരുമാനിച്ചു കഴിഞ്ഞു. ഞങ്ങൾ രണ്ടുപേരും ജോലി ചെയ്യുന്ന പ്രൊഫഷണലുകളാണ്, അവരുടെ പിന്തുണ വളരെ പ്രധാനമാണ്" എന്ന് ഉപാസന ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.
Follow us on Google News and stay updated with the latest!
-
Riyan Arjun
Contact at support@indiaglitz.com
Comments