close
Choose your channels

3 ദിവസങ്ങൾ കൊണ്ട് 71 കോടി; 'ദസറ' മികച്ച പ്രതികരണങ്ങളോടെ മുന്നോട്ട്

Monday, April 3, 2023 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

3 ദിവസങ്ങൾ കൊണ്ട് 71 കോടി; ദസറ മികച്ച പ്രതികരണങ്ങളോടെ മുന്നോട്ട്

വെറും 3 ദിവസങ്ങൾ കൊണ്ട് 71 കോടി രൂപയാണ് ലോകമെമ്പാടും ബോക്‌സ് ഓഫീസിൽ നിന്ന് ദസറ സ്വന്തമാക്കിയിരിക്കുന്നത്. ഉടൻ തന്നെ 100 കോടി ക്ലബ്ബിലേക്ക് കടക്കാൻ പോകുന്ന ചിത്രം ചരിത്ര റെക്കോർഡ് നേട്ടമാണ് സ്വന്തമാക്കാൻ പോകുന്നത്. ശനിയാഴ്ച രാത്രി 9 മണിവരെയുള്ള കണക്കുകൾ പ്രകാരം USAൽ നിന്ന് മാത്രം 12 കോടിയിലധികം രൂപ ബോക്‌സ് ഓഫീസിൽ നിന്ന് സ്വന്തമാക്കിക്കഴിഞ്ഞു. ഏറ്റവും കൂടുതൽ കളക്ഷൻ കിട്ടിയ നാനി ചിത്രമായി ദസറ USA ൽ മാറി കഴിഞ്ഞു. റിലീസ് ദിവസമായ വെള്ളിയാഴ്ചയെക്കാൾ ശനിയാഴ്ച കൂടുതൽ ആളുകൾ തീയേറ്ററിലേക്ക് എത്തുകയും ചെയ്തു. നോർത്ത് ഇന്ത്യയിലും ചിത്രം വൻ റെക്കോർഡുകൾ സ്വന്തമാക്കി മുന്നേറുകയാണ്.

എസ്എൽവി സിനിമാസിൻ്റെ ബാനറിൽ സുധാകർ ചെലുകുരിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ദസറയുടെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ശ്രീകാന്ത് ഒഡേലയാണ്. കീർത്തി സുരേഷ്, ദീക്ഷിത് ഷെട്ടി, സമുദ്രക്കനി, ജാൻസി, സായ് കുമാർ എന്നിവരും ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മാസ് ഇമോഷൻ ചിത്രമായ ദസറ നാനിയുടെ ഏറ്റവും വലിയ ഹിറ്റായി മാറിയിരിക്കുകയാണ്.

Follow us on Google News and stay updated with the latest!   

Comments

Welcome to IndiaGlitz comments! Please keep conversations courteous and relevant to the topic. To ensure productive and respectful discussions, you may see comments from our Community Managers, marked with an "IndiaGlitz Staff" label. For more details, refer to our community guidelines.
settings
Login to post comment
Cancel
Comment