അഞ്ച് ദിവസം കൊണ്ട് പഠാന് നേടിയത് 545 കോടി
Send us your feedback to audioarticles@vaarta.com
ഷാരൂഖ് ഖാന് നായകനായ പഠാന് അഞ്ച് ദിവസം കൊണ്ടു നേടിയത് 545 കോടി എന്ന റെക്കോഡാണ്. പരാജയത്തുടര്‍ച്ചകള്‍ക്ക് ശേഷം കരിയറില്‍ ബോധപൂര്‍വ്വം എടുത്ത നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം തിയറ്ററുകളില്‍ എത്തുന്ന ഒരു ഷാരൂഖ് ചിത്രമാണ് പഠാന്. 2018 ല്‍ പുറത്തിറങ്ങിയ സീറോയ്ക്കു ശേഷം ഷാരൂഖ് ഖാന് നായകനായെത്തുന്ന ചിത്രമാണിത്. പഠാന് റിലീസായി ആദ്യത്തെ ഞായറാഴ്ച ഇന്ത്യന്‍ ബോക്സ്ഓഫീസില്‍ നിന്നും പഠാന് നേടിയത് 60 കോടിയാണ് എന്നാണ് റിപ്പോര്‍ട്ട്. ആഗോളതലത്തില്‍ ഇതുവരെയുള്ള കളക്ഷന്‍ നോക്കിയാല്‍ അഞ്ച് ദിവസത്തില്‍ 545 കോടി രൂപ പഠാന് കളക്ട് ചെയ്തുവെന്നാണ് വിവരം. ഇതുവരെ പഠാന് ഇന്ത്യയില്‍ കളക്ട് ചെയ്തത് 335 കോടി രൂപയാണ്. വിദേശ ബോക്സ്ഓഫീസില്‍ നിന്നും നേടിയത് 207 കോടിയാണ്. പഠാന്റെ അഞ്ചാം ദിന ബോക്സോഫിസ് റിപ്പോര്‍ട്ട് പങ്കുവച്ചത് ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് ആണ്.
സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രത്തിൽ നായിക ദീപിക പദുകോൺ ആണ്. കൂടാതെ ജോണ്‍ എബ്രഹാം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരും മറ്റു വേഷങ്ങളിൽ അഭിനയിക്കുന്നു. ഷാരൂഖ് ഖാൻ നായകനായ പഠാൻ സിനിമയെ അഭിനന്ദിച്ച് നടി കങ്കണ റണാവത്തും രംഗത്തെത്തിയിരുന്നു. കഴിഞ്ഞ പത്ത് വർഷത്തിനിടെ ഷാരൂഖിന്റേതായി വിജയിച്ച ഒരേയൊരു ചിത്രമാണ് പഠാൻ എന്നും കങ്കണ പറഞ്ഞു.
Follow us on Google News and stay updated with the latest!
Comments
- logoutLogout
-
Riyan Arjun
Contact at support@indiaglitz.com