എ ഐ ക്യാമറയിൽ കുടുങ്ങിയ 328 സർക്കാർ വാഹനങ്ങൾക്ക് പിഴ

  • IndiaGlitz, [Thursday,August 03 2023]

ഒരു മാസത്തിനിടെ ഗതാഗത നിയമ ലംഘനത്തിന് എഐ ക്യാമറയില്‍ കുടുങ്ങിയത് 29 ജനപ്രതിനിധികളുടെ വാഹനങ്ങള്‍. 19 എംഎല്‍എമാരും 10 എംപിമാരുമാണ് കുടുങ്ങിയതെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. ഇവരില്‍ നിന്ന് പിഴ ഈടാക്കാനുള്ള നടപടികള്‍ ആരംഭിച്ചതായും മന്ത്രി പറഞ്ഞു. നിയമ ലംഘനമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ജനപ്രതിനിധികള്‍ക്ക് നോട്ടീസ് അയക്കും.

ഒരു എംപി പത്ത് തവണയും ഒരു എംഎല്‍എ ഏഴ് തവണയും നിയമം ലംഘിച്ചു. 328 സര്‍ക്കാര്‍ വാഹനങ്ങളും ഇക്കൂട്ടത്തിലുണ്ടെന്ന് മന്ത്രി പറഞ്ഞു. അതേസമയം, സംസ്ഥാനത്ത് എ ഐ ക്യാമറ സ്ഥാപിച്ചതിന് ശേഷം, വാഹനാപകടങ്ങളിൽ മരിക്കുന്നവരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. 2022 ജൂലൈയിൽ റോഡപകടങ്ങളിൽ പരിക്കേറ്റവരുടെ എണ്ണം 3992 ആയിരുന്നു. എന്നാൽ 2023 ജൂലൈയിൽ ഇത് 3316 ആയി കുറഞ്ഞു. ജൂൺ 5 മുതൽ ഓഗസ്റ്റ് 2 വരെ 32,42,277 നിയമ ലംഘനങ്ങൾ കണ്ടെത്തി. 15,83,367 നിയമ ലംഘനങ്ങൾക്ക് നടപടി എടുത്തതായും മന്ത്രി ആന്റണി രാജു പറഞ്ഞു.

More News

എൻ.എസ്.എസ് നാമജപ യാത്രക്കെതിരെ കേസെടുത്തു

എൻ.എസ്.എസ് നാമജപ യാത്രക്കെതിരെ കേസെടുത്തു

സുനിൽ ഛേത്രിക്ക് ഇന്ന് പിറന്നാൾ; ആശംസകൾ നേർന്ന് മന്ത്രി വി ശിവൻ കുട്ടി

സുനിൽ ഛേത്രിക്ക് ഇന്ന് പിറന്നാൾ; ആശംസകൾ നേർന്ന് മന്ത്രി വി ശിവൻ കുട്ടി

ഷംസീർ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് എൻഎസ്എസ്

ഷംസീർ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് എൻഎസ്എസ്

അപകീർത്തിക്കേസ്‌: മാപ്പു പറയില്ലെന്ന് രാഹുൽ ​ഗാന്ധി സുപ്രീംകോടതിയിൽ

അപകീർത്തിക്കേസ്‌: മാപ്പു പറയില്ലെന്ന് രാഹുൽ ​ഗാന്ധി സുപ്രീംകോടതിയിൽ

ജോഷി - ജോജു ജോർജ് ചിത്രം 'ആന്റണി' ഓഡിയോ റൈറ്റ്‌സ് ഇനി സരിഗമക്ക് സ്വന്തം

ജോഷി - ജോജു ജോർജ് ചിത്രം 'ആന്റണി' ഓഡിയോ റൈറ്റ്‌സ് ഇനി സരിഗമക്ക് സ്വന്തം