കുതിരവട്ടം പപ്പു വിടവാങ്ങിയിട്ട് 23 വര്‍ഷങ്ങള്‍: അച്ഛനെ കുറിച്ച് മകന്‍ ബിനു പപ്പു

  • IndiaGlitz, [Saturday,February 25 2023]

വ്യത്യസ്തമായ സംസാര ശൈലി കൊണ്ടും അഭിനയ മികവ് കൊണ്ടും മലയാള സിനിമയിൽ വ്യക്തിമുദ്ര പതിപ്പിച്ച കുതിരവട്ടം പപ്പു ഓർമ്മയായിട്ട് 23 വർഷം തികയുന്നു. ഈ ദിവസത്തിൽ അച്ഛനെ പറ്റി
മകൻ ബിനു പപ്പു സോഷ്യൽമീഡിയയിൽ പങ്കുവച്ച കുറിപ്പ് ഇപ്രകാരമാണ്. അച്ഛാ, എനിക്ക് നിങ്ങളോട് സംസാരിക്കാനും എൻ്റെ ദിവസത്തെ കുറിച്ച് പറയാനും കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ഞാന്‍ ഇപ്പോഴും ആഗ്രഹിക്കുന്നു. ഞാന്‍ നിങ്ങളെ എല്ലാ ദിവസവും മിസ് ചെയ്യുന്നു, ഞാന്‍ നിങ്ങളെ വളരെയധികം സ്‌നേഹിക്കുന്നു.

ഹാസ്യ രസപ്രാധാന്യമുള്ള കഥാപാത്രങ്ങളെയാണ് ഏറെയും അവതരിപ്പിച്ചതെങ്കിലും, കണ്ണുകളെ ഈറനണിയിക്കുന്ന ഒട്ടനവധി കഥാപാത്രങ്ങളും അദ്ദേഹം അഭിനയിച്ചു ഫലിപ്പിച്ചു. പപ്പുവിൻ്റെ ആദ്യചിത്രം “മൂടുപടം” ആണെങ്കിലും ഭാർഗ്ഗവീനിലയം എന്ന ചിത്രമാണ് അദ്ദേഹത്തിൻ്റെ അഭിനയ ജീവിതത്തിലെ വഴിത്തിരിവായി മാറിയത്. ഭാർഗവി നിലയമെന്ന ചിത്രത്തിലെ കഥാപാത്രത്തിൻ്റെ പേരായിരുന്നു കുതിരവട്ടം പപ്പു. പനങ്ങാട്ട് പത്മദളാക്ഷനെന്നായിരുന്നു യഥാർത്ഥ പേര്. സാഹിത്യകാരനായ വൈക്കം മുഹമ്മദ് ബഷീറാണ് പത്മദളാക്ഷന് കുതിരവട്ടം പപ്പു എന്ന പേര് കല്പിച്ച് നൽകിയത്. ഹാസ്യ നടനായി മാത്രമല്ല മികച്ച സ്വഭാവ നടനായും അദ്ദേഹം വെളളിത്തിരയിലെത്തി. ഷാജി കൈലാസ് സംവിധാനം ചെയ്ത നരസിംഹം ആയിരുന്നു പപ്പുവിൻ്റെ അവസാന ചിത്രം.

More News

വധഭീഷണി: യൂത്ത് കോൺഗ്രസ് നേതാവിന് പൊലീസ് സംരക്ഷണം നിർദേശിച്ച് കോടതി

ചിന്ത ജെറോമിൻ്റെ വധഭീഷണി: യൂത്ത് കോൺഗ്രസ് നേതാവിന് പൊലീസ് സംരക്ഷണം നിർദേശിച്ച് കോടതി

ഇത് മലയാള സിനിമയ്‌ക്കൊരു മാതൃക: ഓ മൈ ഡാര്‍ലിംഗിന് അഭിനന്ദനവുമായി സൈക്കോളജിസ്റ്റ്

ഇത് മലയാള സിനിമയ്‌ക്കൊരു മാതൃക: ഓ മൈ ഡാര്‍ലിംഗിന് അഭിനന്ദനവുമായി സൈക്കോളജിസ്റ്റ്

കോടതിയലക്ഷ്യ കേസിൽ നിപുൺ ചെറിയാനെ അറസ്റ്റ് ചെയ്തു

കോടതിയലക്ഷ്യ കേസിൽ നിപുൺ ചെറിയാനെ അറസ്റ്റ് ചെയ്തു

അനൂപ് മേനോൻ നായകനാകുന്ന 'നിഗൂഢം' ചിത്രീകരണം ആരംഭിച്ചു

അനൂപ് മേനോൻ നായകനാകുന്ന 'നിഗൂഢം' ചിത്രീകരണം ആരംഭിച്ചു

എം.വി.ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയിൽ ഇ.പി പങ്കെടുക്കും

എം.വി.ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയിൽ ഇ.പി പങ്കെടുക്കും