2024ലെ തെരഞ്ഞെടുപ്പ് ബി.ജെ.പിക്ക് അനുകൂലമാകില്ല: ശരത് പവാര്‍
Send us your feedback to audioarticles@vaarta.com
2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തിൽ തിരിച്ചെത്തില്ലെന്ന് എന്‍സിപി അധ്യക്ഷൻ ശരത് പവാർ. ബിജെപിയുമായി സഖ്യത്തിനില്ലെന്നും 2024ല്‍ മാറ്റത്തിനായി പ്രവർത്തിക്കും എന്നും ശരത് പവാര്‍ വ്യക്തമാക്കി. അജിത് പവാറുമായുള്ള കൂടിക്കാഴ്ച കുടുംബ കാര്യം ആണെന്നും അദ്ദേഹം പറഞ്ഞു.
മണിപ്പൂരിലെ അക്രമം അവസാനിപ്പിക്കാൻ സമയം ചെലവഴിക്കാത്തതിന് ശരത് പവാർ നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ചു. അതേസമയം മഹാരാഷ്ട്ര മുഖ്യമന്ത്രി ആകണമെന്ന അജിത് പവാറിന്‍റെ സ്വപ്നം പൂവണിയണമെങ്കില്‍ അമ്മാവന്‍ ശരത് പവാറിനെ എന്‍ഡിഎ പാളയത്തിൽ എത്തിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞെന്ന് ആരോപണം ഉയര്‍ന്നു. പ്രതിപക്ഷ നേതാവ് വിജയ് വഡേത്തിവാറാണ് ഇക്കാര്യം പറഞ്ഞത്. അനന്തരവനും അമ്മാവനും തമ്മിലുള്ള കൂടിക്കാഴ്ചകളെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുക ആയിരുന്നു കോൺഗ്രസ് നേതാവ്.
Follow us on Google News and stay updated with the latest!
Comments
- logoutLogout