പടിഞ്ഞാറൻ ആഫ്രിക്കയിൽ ഭീകരാക്രമണം
Send us your feedback to audioarticles@vaarta.com
പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിന ഫാസോയിലുണ്ടായ ഭീകരാക്രമണത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടു. തലസ്ഥാന നഗരമായ ഒഗാദോഗോയിലെ തുര്‍ക്കിഷ് റസ്റ്ററന്റിലാണ് ആക്രമണമുണ്ടായത്.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ആയുധധാരികളായ മൂന്നുപേര്‍ റസ്റ്ററന്റിലിരുന്നവര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.
ലോകത്തെ ദരിദ്രരാജ്യങ്ങളില്‍ ഒന്നാണ് ബുര്‍ക്കിന ഫാസോ. സായുധസംഘങ്ങളുടെ ആക്രമണങ്ങള്‍ ഇവിടെ പതിവാണ്. 2016 ജനുവരിയിലുണ്ടായ അക്രമത്തില്‍ മുപ്പതു പേര്‍ കൊല്ലപ്പെട്ടിരുന്നു.
Follow us on Google News and stay updated with the latest!
Comments
- logoutLogout