തലശേരി ഇരട്ടക്കൊലപാതകത്തിൽ മൂന്നു പേർ അറസ്റ്റിൽ
Send us your feedback to audioarticles@vaarta.com
തലശേരിയിൽ സിപിഎം നേതാവ് ഉൾപ്പെടെ രണ്ടു പേർ കുത്തേറ്റു മരിച്ച കേസിൽ മൂന്നുപേര്‍ കസ്റ്റഡിയില്‍. തലശേരി സ്വദേശികളായ ജാക്സണ്, ഫര്ഹാന്, നവീന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രധാന പ്രതി പാറായി ബാബുവിനായി ഊര്‍ജിതമായ തെരച്ചിലാണ് നടക്കുന്നത്. കൊലപാതകം ലഹരി വില്പന തടഞ്ഞതിനുള്ള വിരോധം മൂലമെന്ന് പോലീസ് പറയുന്നു.
തലശേരി നെട്ടൂർ ഇല്ലിക്കുന്ന് ത്രിവർണ ഹൗസിൽ കെ. ഖാലിദ് (52), സഹോദരീഭർത്താവും സിപിഎം നെട്ടൂർ ബ്രാഞ്ച് അംഗവുമായ നെട്ടൂർ പൂവനാഴി വീട്ടിൽ ഷമീർ (40) എന്നിവരാണു മരിച്ചത്. സാരമായി പരിക്കേറ്റ ഇവരുടെ സുഹൃത്ത് നെട്ടൂർ സാറാസ് വീട്ടിൽ ഷാനിബിനെ (29) തലശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ലഹരിവില്പന ചോദ്യംചെയ്ത ഷമീറിന്റെ മകൻ ഷബീലിനെ (20) ബുധനാഴ്ച ഉച്ചയ്ക്ക് നെട്ടൂർ ചിറക്കക്കാവിനടുത്ത് വച്ച് ആക്രമിച്ചിരുന്നു. പരിക്കേറ്റ ഷബീലിനെ സഹകരണ ആസ്പത്രിയിൽ പ്രവേശിപ്പിച്ചതറിഞ്ഞ് അനുരഞ്ജനത്തിനെന്ന വ്യാജേന എത്തിയ ലഹരിമാഫിയ സംഘം ഖാലിദ് അടക്കമുള്ളവരെ ആക്രമിക്കുകയായിരുന്നുവെന്ന് സിപിഎം കേന്ദ്രങ്ങൾ പറയുന്നു.
Follow us on Google News and stay updated with the latest!
Comments
- logoutLogout