റേച്ചൽ ആദ്യ ഷെഡ്യൂൾ പൂർത്തിയായി; വാർത്ത പങ്കു വെച്ച് ഹണി റോസ്

  • IndiaGlitz, [Thursday,October 19 2023]

ഹണി റോസ് ചിത്രം റേച്ചലിൻ്റെ ആദ്യ ഷെഡ്യൂൾ ചിത്രീകരണം പൂർത്തിയായി. ഹണി റോസ് തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം വഴിയാണ് സന്തോഷം പങ്ക് വെച്ചത്. 18 വർഷത്തെ തൻ്റെ കരിയറിൽ ആദ്യമായിട്ടാണ് ആനന്ദിനി ബാലയെ പോലെ സിനിമയെ അത്ര ആവേശത്തോടെ സമീപിക്കുന്ന ഒരു വനിത സംവിധായകക്കൊപ്പം വർക്ക് ചെയ്യുന്നത് എന്ന് ഹണി റോസ് പറഞ്ഞു.

കഴിഞ്ഞ മുപ്പത് ദിവസങ്ങൾ തൻ്റെ ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത ഒരു അദ്ധ്യായമാണെന്നും കുറിച്ചു. റേച്ചലായി മാറിയതും മികച്ചൊരു അനുഭവമായിരുന്നു എന്നും നടി കുറിപ്പിൽ പറയുന്നു. ചിത്രത്തിൻ്റെ സംവിധാനം നവഗതയായ ആനന്ദിനി ബാലയും കഥാകൃത്തും കവിയുമായ രാഹുൽ മണപ്പാട്ട് എന്ന പുതുമുഖ തിരക്കഥാകൃത്തുമാണ്. ബാദുഷ പ്രൊഡക്ഷൻസ്, പെൻ & പേപ്പർ ക്രിയേഷൻസ് എന്നീ ബാനറുകളിൽ ബാദുഷ എൻ എം, ഷിനോയ് മാത്യു, സംവിധായകൻ എബ്രിഡ് ഷൈൻ എന്നിവർ ചേർന്നാണ് റേച്ചൽ നിർമ്മിക്കുന്നത്. രാഹുൽ മണപ്പാട്ടിന്റെ കഥക്ക് രാഹുൽ മണപ്പാട്ടും എബ്രിഡ് ഷൈനും ചേർന്ന് തിരക്കഥയൊരുക്കുന്നു. അങ്കിത് മേനോനാണ് സംഗീതവും പശ്ചാത്തല സംഗീതവും നിർവഹിക്കുന്നത്.