വിമാനം തകര്‍ന്ന് യു.എസ്സില് ഇന്ത്യന് വംശജരായ ഡോക്ടര്‍മാര്‍ കൊല്ലപ്പെട്ടു
Send us your feedback to audioarticles@vaarta.com
ഹൂസ്റ്റണ്‍: യു.എസ്സില്‍ സ്വകാര്യ വിമാനം തകര്‍ന്ന് ഇന്ത്യന്‍ വംശജരായ ഡോകടര്‍മാര്‍ കൊല്ലപ്പെട്ടു. ഉമാമഹേശ്വര കാലപടപ്പ് (63) ഭാര്യ സീതാ ഗീത(61) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ തന്നെ ഉടമസ്ഥതയിലുള്ളതായിരുന്നു വിമാനം.
ശനിയാഴ്ച്ച രാവിലെ 10.36നും 12.30നും ഇടയിലാണ് അപകടം നടന്നതെന്നാണ് നിഗമനം. അപകടസമയം ഉമാമഹേശ്വരയായിരുന്നു വിമാനം ഓടിച്ചിരുന്നത്.
അപകട കാരണം ഇതുവരെയും വ്യക്തമല്ല. ഒഹിയോവിലെ ബെവര്‍ളി ഗ്രാമത്തിന് സമീപമുള്ള ജലസംഭരണിയില്‍ നിന്ന് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ലഭിച്ചു.
ആന്ധ്രപ്രദേശിലെ മച്ചിലപട്ടണം സ്വദേശികളായ ഇരുവരും മനോരോഗ വിദഗ്ദരാണ്. അമേരിക്കയിലെ അറിയപ്പെടുന്ന ഫോട്ടോഗ്രാഫര്‍ കൂടിയായ ഉമാമഹേശ്വര ഫോട്ടോഗ്രാഫിയില്‍ ഒട്ടേറെ ദേശീയ, അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.
Follow us on Google News and stay updated with the latest!
Comments
- logoutLogout
-
Contact at support@indiaglitz.com