ഇന്ദ്രന്‍സിൻ്റെ 'വാമനന്‍' ട്രെയ്ലര്‍ റിലീസായി

v

നവാഗതനായ എ.ബി.ബിനില്‍ സംവിധാനം ചെയ്യുന്ന ‘വാമനന്‍’ എന്ന ചിത്രത്തിൻ്റെ ട്രെയ്ലര്‍ റിലീസായി. ഹോം നു ശേഷം ഇന്ദ്രന്‍സ് കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രം ഹൊറര്‍ മൂഡിലാണ് ചിത്രീകരിച്ചിട്ടുള്ളത്. തിരക്കഥ, സംഭാഷണം ഒരുക്കുന്നത് സംവിധായകനായ എ.ബി.ബിനില്‍ തന്നെയാണ്. മൂവി ഗ്യാങ് പ്രൊഡക്ഷന്‍സ്ന്റെ ബാനറില്‍ അരുണ്‍ ബാബു കെ.ബി. ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ബൈജു സന്തോഷ്, അരുണ്‍, നിര്‍മ്മല്‍ പാലാഴി, സെബാസ്റ്റ്യന്‍, ബിനോജ്, ജെറി, മനു ഭാഗവത്, ആദിത്യ സോണി, സീമ ജി. നായര്‍, ദില്‍സ തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

അരുണ്‍ ശിവ ഛായഗ്രഹണവും സന്തോഷ് വര്‍മ്മ, വിവേക് മുഴക്കുന്ന് എന്നിവരുടെ വരികള്‍ക്ക് നിതിന്‍ ജോര്‍ജ് സംഗീതവും നൽകുന്നു. ഒരു മലയോര ഗ്രാമത്തില്‍ ഹോം സ്റ്റേ മാനേജരായി ജോലിചെയ്യുന്ന ഒരാളുടെയും കുടുംബത്തിൻ്റെയും അതിജീവനത്തിൻ്റെ കഥയാണ് ചിത്രം പറയുന്നത്. ഹൊറര്‍ സൈക്കോ ത്രില്ലര്‍ ചിത്രമായ ‘വാമനന്‍’ ഡിസംബര്‍ 16-ന് തീയേറ്ററുകളിൽ പ്രദര്‍ശനത്തിനെത്തും.

More News

വിഴിഞ്ഞം പോലീസ് സ്റ്റേഷന്‍ ആക്രമിച്ചു, 85 ലക്ഷം രൂപയുടെ നാശനഷ്ടം

വിഴിഞ്ഞം പോലീസ് സ്റ്റേഷന്‍ ആക്രമിച്ചു, 85 ലക്ഷം രൂപയുടെ നാശനഷ്ടം

രാജ്യാന്തര ചലച്ചിത്രോല്‍സവം ഡിസംബര്‍ ഒന്‍പതു മുതൽ

27 മത് രാജ്യാന്തര ചലച്ചിത്രോല്‍സവം ഡിസംബര്‍ ഒന്‍പതു മുതൽ.

ന്യൂ ഇയറിന് കോടികളുടെ ലഹരി കൊച്ചിയിലേക്ക്? തടയാൻ സംയുക്ത നീക്കം

പുതുവത്സരത്തിനു മുന്നോടിയായി പരിശോധന കര്‍ശനമാക്കി ലഹരിയുടെ ഒഴുക്ക് തടയാന്‍ നടപടി തുടങ്ങി. കൊച്ചി കേന്ദ്രീകരിച്ചുള്ള ലഹരിമരുന്ന് ഇടപാടുകള്‍ക്കും ലഹരി പാര്‍ട്ടികള്‍ക്കും തടയിടാന്‍ അന്വേഷണ ഏജന്‍സികളുടെ സംയുക്ത നീക്കം

നടി മഞ്ജിമ മോഹനും നടൻ ഗൗതം കാർത്തിക്കും വിവാഹിതരായി

നടി മഞ്ജിമ മോഹനും നടൻ ഗൗതം കാർത്തിക്കും വിവാഹിതരായി.

ശ്രീനാഥ് ഭാസിക്ക് എതിരെയുള്ള വിലക്ക് നിർമ്മാതാക്കൾ പിൻവലിച്ചു

ഓണ്‍ലൈന്‍ ചാനല്‍ അവതാരകയെ അപമാനിച്ചെന്ന പരാതിയെ തുടർന്ന് നടന്‍ ശ്രീനാഥ് ഭാസിക്ക് എതിരെയുണ്ടായിരുന്നു വിലക്ക് പിൻവലിച്ച് നിർമാതാക്കളുടെ സംഘടന.