തലസ്ഥാനത്ത് ഹയാത്ത് റീജിന്‍സി ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
Send us your feedback to audioarticles@vaarta.com
പഞ്ചനക്ഷത്ര ഹോട്ടലായ ഹയാത്ത് റീജന്‍സി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കേന്ദ്രമന്ത്രി വി മുരളീധരന്‍, സംസ്ഥാന മന്ത്രിമാര്‍, എംപിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു. അത്യാധുനിക രൂപകല്‍പനയില്‍ നിര്‍മ്മിതമായ ഹയാത്ത് റീജന്‍സി ലുലു ഗ്രൂപ്പും, രാജ്യാന്തര ഹോട്ടല്‍ ശ്രംഖലയായ ഹയാത്ത് ഹോട്ടല്‍സ് കോര്‍പ്പറേഷനും ചേര്‍ന്ന് കേരളത്തിലാരംഭിയ്ക്കുന്ന മൂന്നാമത്തെ ഹോട്ടലാണ്. കൊച്ചിയിലും, തൃശ്ശൂരുമാണ് നേരത്തെ ഹോട്ടല്‍ തുറന്നിരുന്നത്. രാജ്യത്ത് പതിനഞ്ചാമത്തെ ഹയാത്ത് റീജന്‍സിയാണ് തിരുവനന്തപുരത്തേത്.
തലസ്ഥാനത്ത് നഗരഹൃദയത്തില്‍ വഴുതയ്ക്കാട് 2.2 ഏക്കറിലാണ് ഹയാത്ത് റീജന്‍സി സ്ഥിതി ചെയ്യുന്നത്. 600 കോടി രൂപയാണ് നിക്ഷേപം. ലോകോത്തര നിലവാരത്തില്‍ പ്രകൃതിയോടിണങ്ങിയ നിര്‍മ്മാണവും, സമകാലിക ശൈലിയിലുള്ള രൂപകല്‍പനയും, ക്ലാസിക് സൗകര്യങ്ങളും, വേറിട്ട ഇന്‍റീരിയര്‍ ഡിസൈനുമടക്കം ഹോട്ടലിനെ വ്യത്യസ്തമാക്കുന്ന പുതുമയേറിയ ഘടകങ്ങള്‍ നിരവധിയാണ്. ബേസ്മെന്‍റ് കാര്‍ പാര്‍ക്കിംഗ് മേഖല ഉള്‍പ്പെടെ എട്ട് നിലകളിലായാണ് ഹോട്ടല്‍.
Follow us on Google News and stay updated with the latest!
-
Riyan Arjun
Contact at support@indiaglitz.com
Comments