പുരാവസ്തു തട്ടിപ്പുകേസ്: കെ.സുധാകരനെ ഇഡി 9 മണിക്കൂർ ചോദ്യം ചെയ്തു

  • IndiaGlitz, [Wednesday,August 23 2023]

മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട പുരാവസ്തു തട്ടിപ്പു കേസിൽ കെ പി സി സി അധ്യക്ഷൻ കെ.സുധാകരനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തത് 9 മണിക്കൂർ. പൂർണമായും സത്യസന്ധമായ രാഷ്ട്രീയം നയിക്കുന്ന ആളാണ് താൻ. അതിനാൽ യാതൊരു ആശങ്കയും തനിക്കില്ലെന്ന് ചോദ്യം ചെയ്യലിന് പിന്നാലെ സുധാകരൻ മാധ്യമങ്ങളോട് പ്രതികരിച്ചു. ചോദ്യം ചെയ്യൽ പൂർത്തിയായിട്ടില്ലെന്നും വീണ്ടും ഈ മാസം 30 ന് ചോദ്യം ചെയ്യുന്നതിന് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുധാകരൻ പറഞ്ഞു.

അവസരങ്ങളുണ്ടായിട്ടും ജീവിതത്തിൽ ഇതുവരെ തെറ്റ് ചെയ്തിട്ടില്ല. തൻ്റെ കുടുംബാംഗങ്ങൾക്കൊന്നും ഇ ഡി നോട്ടീസ് ലഭിച്ചിട്ടില്ല, ഇനി ലഭിച്ചാൽ തന്നെ അതൊക്കെ നേരിടുമെന്നും കെ സുധാകരൻ പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച ഹാജരാകാനാണ് ഇ ഡി നോട്ടീസ് നൽകിയിരുന്നതെങ്കിലും അസൗകര്യമുള്ളതിനാൽ 22ന് ഹാജരാകാമെന്ന് അദ്ദേഹം ഇ ഡി ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. മോൻസനിൽ നിന്ന് കെ. സുധാകരൻ 10 ലക്ഷം രൂപ വാങ്ങുന്നത് കണ്ടുവെന്ന ദൃക്സാക്ഷികളുടെ രഹസ്യ മൊഴിയുണ്ടായിരുന്നു. അതിനു പുറമേ തൃശ്ശൂർ സ്വദേശി അനൂപ്, മോൻസന് 25 ലക്ഷം രൂപ നൽകിയതിന് സുധാകരൻ ഇടനില നിന്നെന്ന പരാതിക്കാരന്റെ മൊഴിയുടെയും അടിസ്ഥാനത്തിലാണ് ഇ ഡി സുധാകരനെ വിളിപ്പിച്ചത്.

More News

രാഷ്ട്രീയ അഭിമുഖങ്ങൾ ഇനി ഇല്ല; മാധ്യ​മ​ങ്ങ​ളെ വി​മ​ർ​ശി​ച്ച് സച്ചി​ദാ​ന​ന്ദ​ൻ

രാഷ്ട്രീയ അഭിമുഖങ്ങൾ ഇനി ഇല്ല; മാധ്യ​മ​ങ്ങ​ളെ വി​മ​ർ​ശി​ച്ച് സച്ചി​ദാ​ന​ന്ദ​ൻ

സുജിതയുടെ കൊലപാതകം ആസൂത്രിതം; വിഷ്ണു ഉൾപ്പെടെ 5 പേർ അറസ്റ്റിൽ

സുജിതയുടെ കൊലപാതകം ആസൂത്രിതം; വിഷ്ണു ഉൾപ്പെടെ 5 പേർ അറസ്റ്റിൽ

വിനായകൻ ഇനി വിക്രമിൻ്റെ വില്ലൻ

വിനായകൻ ഇനി വിക്രമിൻ്റെ വില്ലൻ

ജെന്റിൽമാൻ-2 വിന് തുടക്കം; ചടങ്ങിൽ കീരവാണിയെ ആദരിച്ചു

ജെന്റിൽമാൻ-2 വിന് തുടക്കം; ചടങ്ങിൽ കീരവാണിയെ ആദരിച്ചു

ചന്ദ്രയാൻ ദൗത്യത്തെ പരിഹസിച്ചെന്ന ആരോപണം: മറുപടിയുമായി പ്രകാശ് രാജ്

ചന്ദ്രയാൻ ദൗത്യത്തെ പരിഹസിച്ചെന്ന ആരോപണം: മറുപടിയുമായി പ്രകാശ് രാജ്